എഡിറ്റര്‍
എഡിറ്റര്‍
മഹാരാഷ്ട്രയില്‍ ബസ് താഴ്‌വരയിലേക്ക് മറിഞ്ഞ് 27 മരണം
എഡിറ്റര്‍
Thursday 2nd January 2014 2:41pm

maharashtra2

താനെ:  മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് താഴ്‌വരയിലേക്ക് മറിഞ്ഞ് 19 സ്ത്രീകളും എട്ട് പുരുഷന്‍മാരുമടക്കം  27 പേര്‍ മരിച്ചു.

മാല്‍ഷേജ് ഗാട്ടിലെ താനെ നാസിക് റോഡില്‍ രാവിലെ 10.30 ഓടെയായിരുന്നു അപകടം നടന്നത്. വിത്തല്‍വാഡി അഹമ്മദ് നഗര്‍ റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

നാല്‍പ്പതോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. 250 അടി താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു.

പരിക്കേറ്റവരെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണനിരക്ക് ഇനിയും കൂടാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.

വളവ് തിരിയുന്നതിനിടെ ബസ് മലയാടിവാരത്തിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അമിതവേഗതായാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement