തിരുവനന്തപുരം:2010 ലെ സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മികച്ച നാടകം,മികച്ച നടി, മികച്ച സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ കോഴിക്കോട് പൂക്കാട് കലാലയത്തിന്റെ ‘നെല്ല്’എന്ന നാടകത്തിന്. മനോജ് നാരായണന്‍ മികച്ച സംവിധായകനായും ജയാനൗഷാദ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘ഭക്തകവി പൂന്താനം’ എന്ന നാടകത്തിലെ അഭിനയം നിലമ്പൂര്‍ മണിയെ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാക്കി.

മികച്ച രണ്ടാമത്തെ നാടകം-സ്‌നേഹിച്ച് തീരാത്തവര്‍(മമത തിരുവനന്തപുരം), മികച്ച നാടകകൃത്ത്-രാജന്‍ കിഴക്കനേല രമണന്‍,ഭക്തകവി പൂന്താനം, മികച്ച രണ്ടാമത്തെ നാടകകൃത്ത്-ചെറുന്നിയൂര്‍ ജയപ്രസാദ് (ഇവിടെ അശോകനും ജീവിച്ചിരുന്നു),ചമയം-യു.കെ.രാഘവന്‍

ഗാനരചയിതാവ്-വയലാര്‍ ശരത്ചന്ദ്രവര്‍മ്മ (ഇവിടെ അശോകനും ജീവിച്ചിരുന്നു), സംഗീതസംവിധാനം- എം.കെ.അര്‍ജുനന്‍, ഗായകന്‍-ഹരികൃഷ്ണന്‍, ഗായിക-ശുഭ, പശ്ചാത്തലസംഗീതം- വില്‍സണ്‍ സാമുവല്‍.

‘ഉച്ചഭ്രാന്തന്‍’ എന്ന നാടകത്തിന് പ്രത്യേകജൂറി അവാര്‍ഡു ലഭിച്ചിട്ടുണ്ട്.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഇബ്രാഹിം വെങ്ങരയ്ക്ക് സമ്മാനിക്കും.