ന്യൂദല്‍ഹി: കേരളത്തിന് അനുവദിക്കേണ്ട പഞ്ചസാരവിഹിതം വെട്ടിക്കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. കേന്ദ്രകൃഷിമന്ത്രി ശരത് പവാറുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം കൃഷിസഹമന്ത്രി കെ വി തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓണക്കാലത്ത് നല്‍കാറുള്ള 566 മെട്രിക് ടണ്‍ പഞ്ചസാരയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഇതിനെതിരേ സംസ്ഥാനവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. പഞ്ചസാരവിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ആളോഹരി പഞ്ചസാര വിതരണത്തില്‍ കുറവുണ്ടാകുമെന്നും ആശങ്കയുണ്ടായിരുന്നു.