കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികളുടെ തലയെണ്ണല്‍ ഏതാണ്ട് പൂര്‍ത്തിയായി. സംസ്ഥാനത്താകെ രണ്ടുലക്ഷത്തോളം കുട്ടികളുടെ കുറവുണ്ടെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്ത് 3,300 ലധികം അധ്യാപക തസ്ഥികകള്‍ നഷ്ടമായേക്കും.

അതിനിടെ തലയെണ്ണലില്‍ വീഴ്ച്ച വരുത്തിയതിന് പാലക്കാട് ജില്ലയില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കാന്‍ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണൂര്‍ സെന്‍ട്രല്‍ ബേസിക് യു പി എസിലെ പ്രധാന അധ്യാപികക്ക് എതിരേയും തലയെണ്ണാനെത്തിയ പി എം ജി സ്‌കൂള്‍ അധ്യാപകനെതിരേയുമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കണക്കുകളാണ് ഇനി ലഭിക്കാനുള്ളത്. സംസ്ഥാനത്തുടനീളം കുട്ടികള്‍ വന്‍തോതില്‍ കൊഴിഞ്ഞുപോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് അധ്യാപകരെയും പൊതുവിദ്യാഭ്യാസരംഗത്തെയും കാര്യമായി ബാധിക്കുന്നുണ്ട്.