തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി തിരൂരങ്ങാടിയില്‍ നിന്നും മലപ്പുറത്തേക്ക് മാറ്റി. മലപ്പുറം എം.എസ്.പി മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന വേദി.

Subscribe Us:

വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ഇന്നലെ തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

Ads By Google

തിരൂരങ്ങാടിയില്‍ കലോത്സവം നടത്തുന്നതിനെതിരെയുള്ള പ്രതിഷേധം വ്യാപകമായതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ അധ്യാപക സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്തത്. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെ മണ്ഡലമാണ് തിരൂരങ്ങാടി.

എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ സ്ഥലമെന്ന നിലയിലാണ് മലപ്പുറം കലോത്സവ വേദിയായി തിരഞ്ഞെടുത്തത്. കലോത്സവം നടത്താന്‍ 19 വേദികളാണ് വേണ്ടത്. മലപ്പുറം എം.എസ്.പി മൈതാനത്ത് പുറമെ മലപ്പുറം കോട്ടക്കുന്ന് അരങ്ങ് ഓഡിറ്റോറിയമായിരിക്കും വേദികളില്‍ പ്രധാനം.

എം.എസ്.പി മൈതാനത്തിന് തൊട്ടടുത്തുള്ള മലപ്പുറം സെന്റ് ജെമ്മാസ്, മലപ്പുറം എ.യു.പി, മലപ്പുറം ഗവ. ഗേള്‍സ്, മലപ്പുറം ഗവ. ബോയ്‌സ് സ്‌കൂളുകളിലും വേദിയൊരുക്കും.