എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
എഡിറ്റര്‍
Thursday 15th November 2012 8:54am

കണ്ണൂര്‍: 56 ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും. കണ്ണൂരില്‍ ആരംഭിക്കുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങളോടെയാണ് ഗെയിംസിന് തുടക്കമാകുക.

Ads By Google

ഗ്രൂപ്പ് രണ്ട് മത്സരങ്ങള്‍ ഈ മാസം 21 മുതല്‍ 23 വരെ കോട്ടയത്തും ഗ്രൂപ്പ് മൂന്ന് മത്സരങ്ങള്‍ 28 മുതല്‍ 30 വരെ കൊല്ലത്തും നടക്കും.

ഇന്ന് മുതല്‍ 17 വരെ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളുടെ ഒരുക്കങ്ങളായതായി അധികൃതര്‍ അറിയിച്ചു. ഫുട്‌ബോള്‍, കബഡി, ഹാന്‍ഡ്‌ബോള്‍, ബാഡ്മിന്റണ്‍, ഗുസ്തി എന്നിവയാണ് ആദ്യ ഗ്രൂപ്പില്‍ പെടുന്നത്.

17 വയസിന് താഴെയും 19 വയസിന് താഴെയും 19 വയസിന് താഴെയുമുള്ള ആണ്‍കുട്ടികള്‍ക്ക് എല്ലാ ഇനങ്ങളിലും ഫുട്‌ബോള്‍,ഗുസ്തി ഒഴികെ പെണ്‍കുട്ടികള്‍ക്കും മത്സരങ്ങളുണ്ടാകും.

892 ആണ്‍കുട്ടികളും 396 പെണ്‍കുട്ടികളുമടക്കം ആകെ 1288 പേര്‍ മത്സരത്തില്‍ പങ്കെടുക്കും. ഫുട്‌ബോള്‍ മത്സരങ്ങള്‍ ജവഹര്‍ സ്‌റ്റേഡിയത്തിലും ഹാന്‍ഡ്‌ബോള്‍, കബഡി എന്നിവ പോലീസ് മൈതാനത്തും ബാഡ്മിന്റണ്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും നടക്കും

Advertisement