എഡിറ്റര്‍
എഡിറ്റര്‍
കൗമാര കലാവസന്തത്തിന് ഇന്ന് കൊടിയിറങ്ങും
എഡിറ്റര്‍
Saturday 25th January 2014 7:03am

kalolsavam

പാലക്കാട്: കൗമാര കലോല്‍സവത്തിന് ഇന്ന് കൊടിയിറങ്ങും. അമ്പത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനമാവും.

നാല് മല്‍സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 870 പോയന്റുമായി ആതിഥേയരായ പാലക്കാടാണ് മുന്നില്‍. തൊട്ട് പിറകെ 865 പോയിന്റുമായി നിലവിലെ ചാംപ്യന്‍മാരായ കോഴിക്കോടും 855 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

നൂറ്റിപതിനേഴര പവന്റെ സ്വര്‍ണ്ണ കപ്പ് നേടുക ആരായിരിക്കും എന്ന് ഇന്നറിയാം.

വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ എന്നിവര്‍ പങ്കെടുക്കും. കാവ്യ മാധവന്‍ സമ്മാനദാനം നിര്‍വഹിക്കും.

Advertisement