എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: എറണാകുളം ചാമ്പ്യന്‍മാര്‍
എഡിറ്റര്‍
Tuesday 26th November 2013 3:42pm

trackകൊച്ചി: 57-ാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ എറണാകുളം കിരീടം ഉറപ്പിച്ചു. 245 പോയിന്റാണ് നിലവിലുള്ളത്. കഴിഞ്ഞ തവണത്തെ ചാമ്പ്യനായ പാലക്കാടിനെയാണ് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്‍തള്ളിയത്. പാലക്കാടിന് 197 പോയിന്റാണുള്ളത്.

സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് കോതമംഗലം സെന്റ്. ജോര്‍ജ് എച്ച്.എസ്.എസും തിരിച്ചു പിടിച്ചു. ഇപ്പോള്‍ 90 പോയിന്റാണുള്ളത്. കോതമംഗലം മാര്‍ ബേസില്‍ 58 പോയിന്റോടെ രണ്ടാമതും പാലക്കാട് പറളി സ്‌കൂള്‍ 56 പോയിന്റോടെ മൂന്നാമതുമെത്തി

നാലുമണിയോടെ മത്സരങ്ങള്‍ സമാപിക്കും.

മീറ്റിന്റെ ആദ്യരണ്ട് ദിനങ്ങളിലും മുന്നിട്ട് നിന്നിരുന്ന പാലക്കാടിനെ ഇന്നലെ ഉച്ചയോടെയാണ് എറണാകുളം രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയത്. 100 മീറ്റര്‍, 200 മീറ്റര്‍ ഹര്‍ഡില്‍സ്, ഹ്രസ്വദൂര റിലേകള്‍ എന്നീ ഇനങ്ങളാണ് എറണാകുളത്തിന് തുണയായത്.

സ്‌കൂള്‍ മീറ്റില്‍ കഴിഞ്ഞ തവണ സെന്റ്. ജോര്‍ജ് സ്‌കൂളിന് സ്‌കൂള്‍ ചാമ്പ്യന്‍ പദവി  നഷ്ടമായിരുന്നു. അടുത്ത വട്ടം കിരീടം തിരിച്ചു പിടിക്കുമെന്ന് ശപഥമെടുത്താണ് പരിശീലകന്‍ രാജു പോള്‍ കഴിഞ്ഞ വര്‍ഷം മൈതാനം വിട്ടത്. ഇത് ആ ശപഥത്തിന്റെ പൂര്‍ത്തീകരണം കൂടിയായി.

Advertisement