Administrator
Administrator
അര പോയിന്റ് കരുത്തില്‍ സെന്റ് ജോര്‍ജ്ജ്
Administrator
Tuesday 21st December 2010 4:13pm

തിരുവന്തപുരം: അര പോയിന്റിന്റെ കരുത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ്ജ് സംസ്ഥാന സ്‌കൂള്‍ മീറ്റിലെ രാജാക്കന്‍മാരായി. ഒരുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് സെന്റ് ജോര്‍ജ് സ്‌കൂള്‍ കായിക കിരീടത്തില്‍ മുത്തംവയ്ക്കുന്നത്. എറണാകുളം ജില്ലയ്ക്കാണ് മീറ്റ് കിരീടം ലഭിച്ചിരിക്കുന്നത്.

കോതമംഗലം സെന്റ്‌ജോര്‍ജ്ജിന് 131.5 പോയിന്റും മാര്‍ബേസിലിന് 131 പോയിന്റും ലഭിച്ചു. ആറാംതവണയാണ് സെന്റ്‌ജോര്‍ജ്ജ് സ്‌കൂള്‍ മീറ്റ് കിരീടം നേടുന്നത്. മാര്‍ബേസിലിന്റെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് സെന്റ്‌ജോര്‍ജ്ജ് കിരീടം നേടിയത്.

ഇന്നു നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ കോരുത്തോടിന്റെ ജെനിമോള്‍ ജോയ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണംനേടി. ഹൈജമ്പില്‍ പാലക്കാട് പറളി സ്‌കൂളിലെ പി മെര്‍ലിന്‍ സ്വര്‍ണം നേടി. മുന്‍പൊരു വര്‍ഷവും ഇല്ലാത്തവിധമായിരുന്നു ഇത്തവണത്തെ പോരാട്ടം. സെന്റ്‌ജോര്‍ജ്ജും മാര്‍ ബേസിലും മാത്രമല്ല, പാലക്കാട്ടെ പറളിയും കല്ലടിയും തങ്ങളുടെ പോരാട്ടം കാഴ്ച്ചവെച്ചു.

അച്ഛന്‍ മുരളിക്കുട്ടന്റെ വിയോഗമറിയാതെ ട്രാക്കിലിറങ്ങി 100 മീറ്ററില്‍ വിജയിയായ സുജിത് കുട്ടന്‍ സ്‌കൂള്‍ മീറ്റിലെ കണ്ണീരണിഞ്ഞ ഓര്‍മ്മയായി. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കണ്ണൂരിന്റെ മജ്ഞുവാണ് സ്വര്‍ണം നേടിയത്.

Advertisement