എഡിറ്റര്‍
എഡിറ്റര്‍
റെക്കൊര്‍ഡുകളുടെ പെരുമഴയുമായി മൂന്നാം ദിനം എറണാകുളം മുമ്പില്‍
എഡിറ്റര്‍
Tuesday 26th November 2013 6:45am

track

കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മൂന്നാം ദിനം  പാലക്കാടിനെ പിന്തള്ളി എറണാകുളം മുന്നേറുന്നു.

ഇന്നലെ മാത്രം ഒന്‍പത് റെക്കോര്‍ഡുകളാണ് പിറന്നത്. ഇതില്‍ ആറും ദേശീയ റെക്കോര്‍ഡ് തകര്‍ക്കുന്ന പ്രകടനങ്ങളുമായിരുന്നു.

പാലക്കാട് മുണ്ടൂര്‍ എച്ച്.എസ്.എസിലെ പി.യു ചിത്ര 1500 മീറ്ററിലും ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. നേരത്തെ 3000, 5000 മീറ്ററുകളിലും റെക്കോര്‍ഡ് സ്വര്‍ണം നേടിയിരുന്നു. മീറ്റിലെ ആദ്യ ട്രിപ്പിള്‍ ആയിരുന്നു ഇത്.

ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ്. ജോണ്‍സ് എച്ച്.എസ്.എസിലെ കെ. ആര്‍ ആതിരയും ദേശീയ റെക്കോര്‍ഡ് തിരുത്തി. 1500 മീറ്ററിലായിരുന്നു ഇത്. ആദ്യദിനം ആതിര 5000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയിരുന്നു.

ആദ്യ രണ്ട് ദിനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നിന്ന പാലക്കാടിനെ പിന്തള്ളിയാണ് ഇന്നലെ എറണാകുളം ഒന്നാമതെത്തിയത്. പാലക്കാടിന് 175 പോയിന്റും എറണാകുളത്തിന് 192 പോയിന്റുമാണ് നിലവില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നാലാം സ്ഥാനത്തായിരുന്ന നിലവിലെ സ്‌കൂള്‍ ചാമ്പ്യന്‍ കോതമംഗലം സെന്റ്.ജോര്‍ജ് എച്ച്.എസ്.എസും ഇന്നലെ ഒന്നാമതെത്തി. 84 പോയിന്റാണുള്ളത്. കോതമംഗലം മാര്‍ ബേസിലിന് 54-ഉം പാലക്കാട് പറളി സ്‌കൂളിന് 52 പോയിന്റുമാണുള്ളത്.

എറണാകുളത്തിനും സെന്റ്. ജോര്‍ജിനും തുണയായത് ഹര്‍ഡില്‍സ് ഇനങ്ങളാണ്. എന്നാല്‍ പാലക്കാടിന് ഈ വിഭാഗത്തില്‍ ഒരു മെഡല്‍ പോലും നേടാന്‍ കഴിഞ്ഞില്ല.

മീറ്റിന്റെ അവസാന ദിനമായ ഇന്ന്  23 ഫൈനലുകളാണുള്ളത്.

Advertisement