എഡിറ്റര്‍
എഡിറ്റര്‍
സ്‌കൂള്‍ കായികമേള: അഞ്ജുവും അശ്വിനും വേഗമേറിയ താരങ്ങള്‍
എഡിറ്റര്‍
Sunday 24th November 2013 4:37pm

track

കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മേളയിലെ വേഗമേറിയ താരങ്ങള്‍ അഞ്ജു എ.എസും അശ്വിന്‍ കെ.പിയും.

സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയാണ് അഞ്ജു മീറ്റിലെ വേഗമേറിയ താരമായത്. 12.58 സെക്കന്റിലാണ് അഞ്ജു ഫിനിഷ് ചെയ്തത്. തിരുവനന്തപുരം സായിയുടെ താരമാണ് ഈ പെണ്‍കുട്ടി.

പാലക്കാട് പറളി സ്‌കൂളിലെ പി. എം അഞ്ജുവിനാണ് വെള്ളി. സമയം 12.62 സെക്കന്റ്.

സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ മലപ്പുറം വളയകുളം സ്‌കൂളിലെ അശ്വിന്‍ കെ.പി സ്വര്‍ണം നേടി. 10.90 സെക്കന്റാണ് സമയം.

10.97 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ താണ്ടിയ നസിമുദ്ദീനാണ് വെള്ളി. എറണാകുളം സെന്റ്. ജോര്‍ജ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

Advertisement