തിരുവനന്തപുരം: വിദേശയാത്രാ വിവാദം നേരിടുന്ന ഐ ജി ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിനെ (സി എ ടി ) അറിയിച്ചിട്ടുണ്ട്.

അതിനിടെ സസ്‌പെന്‍ഷനെതിരേ തച്ചങ്കരി സി എ ടി ക്ക് സമര്‍പ്പിച്ച ഹരജിയിലുള്ള വാദംകേള്‍ക്കല്‍ അവസാനിച്ചു. എല്‍ കെ ജോഷിയുടെ നേതൃത്വത്തിലുള്ള സി എ ടി ഫുള്‍ബഞ്ചാണ് വാദം കേട്ടത്. ഐ പി എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോ എന്ന വിഷയവും ബഞ്ച് പരിഗണിച്ചിട്ടുണ്ട്. കെ എം നൂര്‍ജഹാന്‍, ജോര്‍ജ്ജ് പാറക്കന്‍ എന്നിവരാണ് ബെഞ്ചിലുള്ളത്. വിധി പിന്നീട് പ്രസ്താവിക്കും.