കൊച്ചി: വല്ലാര്‍പാടം പദ്ധതി ഉദ്ഘാടനത്തിന് സംസ്ഥാനമന്ത്രിമാരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം. കേന്ദ്രം കാണിച്ചത് നന്ദികേടാണെന്ന് മന്ത്രി ജോസ് തെറ്റയില്‍ പ്രതികരിച്ചു. സങ്കുചിത മനസോടെയാണ് കേന്ദ്രസര്‍ക്കാര്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് മന്ത്രി എസ്.ശര്‍മ പറഞ്ഞു. സ്ഥലമെടുപ്പ് ഉള്‍പ്പെടെ പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും ഇരുവരും ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതകരിക്കവെ ചൂണ്ടിക്കാട്ടി.

2005ല്‍ പ്രധാനമന്ത്രി പദ്ധതിക്ക് തറക്കല്ലിടുമ്പോള്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെ ക്ഷണിച്ചിരുന്നു. ഇപ്പോള്‍ ക്ഷണിക്കാതിരുന്നത് രാഷ്ട്രീയ അയിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശിലാഫലകത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ലാത്തതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.