കൊച്ചി: കൊച്ചിയിലെ റോഡു വെട്ടിപ്പൊളിക്കാന്‍ റിലയന്‍സിന് വന്‍ ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. റോഡു കട്ടിംഗ് നിരക്കിലാണ് ജിയോയ്ക്കു സര്‍ക്കാര്‍ ഇളവ് നല്‍കിയത്.

241.5കിലോമീറ്റര്‍ റോഡ് വെട്ടിപ്പൊളിക്കാനാണ് ഇളവ്. ഇതുവഴി കൊച്ചി നഗരസഭയ്ക്ക് 20 കോടിയോളം രൂപയാണ് നഷ്ടം വരുന്നത്.

വെട്ടിപ്പൊളിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു കോര്‍പ്പറേഷന്‍ ചതുരശ്ര മീറ്ററിന് 5930 രൂപ വീതമാണ് ഈടാക്കുന്നത്. എന്നാല്‍ ഈ നിരക്ക് ജിയോയ്ക്ക് 3868 രൂപയാക്കി ഇളവ് ചെയ്യാനാണ് സര്‍ക്കാര്‍ ഉത്തരവ്
നേരത്തെ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കും സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. പൊതുതാല്‍പര്യമുളള പദ്ധതിയായതിനാലാണ് ഇളവെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ പൂര്‍ണമായും സ്വകാര്യ സംരംഭമായ റിലയന്‍സ് ജിയോയ്ക്കു സമാനമായ ഇളവു നല്‍കുന്നതെന്തിനെന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണമില്ല.