എഡിറ്റര്‍
എഡിറ്റര്‍
ടി.ജി നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ
എഡിറ്റര്‍
Tuesday 14th January 2014 11:25am

tg-nandakumar

തിരുവനന്തപുരം: തിരുവനന്തപുരം: വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു.

ജഡ്ജി നിയമനം കാത്തിരുന്ന അഭിഭാഷകനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കത്തയച്ചെന്നാണ് കേസ്.

ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ വ്യാജ പരാതി അയച്ചു കേസിലാണ് ശുപാര്‍ശ. നന്ദകുമാറിനെതിരെ നേരത്തേ  അന്വേഷണത്തിന് വിജ്ഞാപനം ഇറക്കിയിരുന്നു.
കേരള ഹൈക്കോടതി ജഡ്ജിയായി പരിഗണിച്ച അഭിഭാഷകനായിരുന്ന സി.കെ. അബ്ദുല്‍ റഹീമിന് ദാവൂദ് ഇബ്രാഹിമുമായും നിരോധിത സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.

വ്യാജ പരാതി സംബന്ധിച്ച കേസും ടി.ജി. നന്ദകുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള കേസും സി.ബി.ഐ.ക്ക് വിട്ടുകൊണ്ടുമായിരുന്നു വിജ്ഞാപനം.

ടി.ജി. നന്ദകുമാര്‍ അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സ്‌റ്റേ നേടുകയായിരുന്നു.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് ശേഷമാണ് പുതിയ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

നേരത്തേ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നന്ദകുമാറിന് അടുപ്പമുള്ളതിനാല്‍ സംസ്ഥാനത്തെ അന്വേഷണം മതിയാകില്ലെന്ന് ജോമോന്‍ നേരത്തേ അറിയിച്ചിരുന്നു.

Advertisement