തിരുവനന്തപുരം: സംസ്ഥാനത്തെ പാര്‍ലമെന്റ് അംഗങ്ങളുടെ ഡ്രൈവര്‍മാരുടെ ശമ്പളം 10,000 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

Ads By Google

എം.പിമാര്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കിയെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. ഇതുവരെ എം.പിമാര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യത്തില്‍ നിന്നാണ് ഡ്രൈവര്‍മാര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. ഡ്രൈവര്‍മാര്‍ക്കുള്ള ശമ്പളത്തിന് പുറമേ, പാചകക്കാരനുള്‍പ്പെടെ മൂന്ന് പേരെക്കൂടി നിയമിക്കണമെന്നും എം.പിമാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

20 ലോക്‌സഭാംഗങ്ങളും 9 രാജ്യസഭാംഗങ്ങളുമാണ് കേരളത്തില്‍ നിന്നുള്ളത്. ഇവരുടെയെല്ലാം ഡ്രൈവര്‍മാര്‍ക്ക് ശമ്പളം നല്‍കുകവഴി മാസംതോറും 2,90,000 രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാറിനുണ്ടാകുക.