എഡിറ്റര്‍
എഡിറ്റര്‍
വ്യവസായം തുടങ്ങാത്ത സര്‍ക്കാര്‍ ഭൂമി ഏറ്റെടക്കാന്‍ നടപടി തുടങ്ങി
എഡിറ്റര്‍
Monday 28th January 2013 11:01am

തിരുവന്തപുരം: സ്ഥലം ഏറ്റെടുത്തിട്ടും വ്യവസായം തുടങ്ങാത്ത സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കി തുടങ്ങി. സര്‍ക്കാറിന്റെ സ്ഥലം ഏറ്റെടുത്തിട്ടും ആറ് മാസത്തിനുള്ളില്‍ വ്യവസായം തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ ഭൂമി തിരിച്ച് പിടിക്കാനുള്ള ഉത്തരവ് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇറങ്ങിയത്.

Ads By Google

എമേര്‍ജിങ് കേരളയുടെ ഭാഗമായി ഇറങ്ങിയ ഉത്തരവിലാണ് ഇങ്ങനെയുള്ള പരാമര്‍ശം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ പാലക്കാട്ടെ കിന്‍ഫ്ര പാര്‍ക്കില്‍ നോളജ് ഹബിനായി അനുവദിച്ച ഭൂമികള്‍ക്കാണ് ആദ്യം നോട്ടീസ്  നല്‍കിയത്.

കൂടാതെ എട്ട് വന്‍കിട കമ്പനികള്‍ക്ക് നല്‍കിയ ഭൂമി തിരിച്ച് പിടിക്കാതിരിക്കാന്‍ കാരണം കാണിക്കണം എന്നാവശ്യപ്പെട്ട് കിന്‍ഫ്ര നോട്ടീസ് നല്‍കി. പാലക്കാട്, കളമശ്ശേരി, തിരുവന്തപുരം എന്നിവിടങ്ങളിലുള്ള കിന്‍ഫ്രയുടെ 243 ഏക്കര്‍ തിരിച്ച് പിടിക്കാനാണ് നടപടി.

2008 ല്‍ ലീല ലേസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന് 36.26 ഏക്കറും, പര്‍സ്വനാദ് സെസ് ലിമിറ്റഡിന് 34.21 ഏക്കറും, എം.പി.ജി ഹോട്ടല്‍സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വെഞ്ചേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡിന് 36 ഏക്കറുമാണ് അനുവദിച്ചത്.

എന്നാല്‍ ഈ കമ്പനികള്‍ സെസ് പദവി ലഭിക്കാനുള്ള പ്രാരംഭ നടപടികള്‍ മാത്രമേ ചെയ്തുള്ളു.  ഈ കാരണത്താലാണ് കിന്‍ഫ്ര കമ്പനികള്‍ക്ക് നോട്ടീസ് അയച്ചത്.
അതേസമയം 2006 ല്‍ കളമശ്ശേരിയിലെ ഇന്റര്‍നാഷണല്‍ ട്രേഡ് ആന്റ് കണ്‍വന്‍ഷന്‍ സെന്ററിനായി സൂം ഡവലപ്പേഴ്‌സിന്  നല്‍കിയ 40 ഏക്കര്‍ ഭൂമിക്കും നോട്ടീസ് അയച്ചത്.

കിന്‍ഫ്രയുടെ ഈ നടപടിക്കെതിരെ  കമ്പനി ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങിയിരിക്കുകയാണ്. കൂടാതെ 2008 ല്‍ ജെം അന്റ് ജ്വല്ലറി പാര്‍ക്കിനായി അരീന്‍സ ഗോള്‍്ഡ് സൂക്കിന് അനുവദിച്ച 30 ഏക്കര്‍ ഭൂമിയും, ഐ.ടി മേഖലക്കായി സുതര്‍ലാന്റ് ഗ്ലോബല്‍ സര്‍വ്വീസിന്  കൊടുത്ത 25 ഏക്കറിനും , തിരുവന്തപുരത്തെ ടൂണ്‍സ് ഇന്‍ഫ്രാസ്‌ട്രെക്ചറിന് അനുവദിച്ച 5.53 ഏക്കര്‍  ഭൂമിക്കും നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Advertisement