തിരുവനന്തപുരം: തച്ചങ്കരിയെ തിരിച്ചെടുക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത് സംസ്ഥാനസര്‍ക്കാരാറാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാവിഷന്‍ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. തച്ചങ്കരിവിഷയത്തിലെ നിജസ്ഥിതി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഫലംവരുന്നതിന്റെ തലേ ദിവസം കേന്ദ്രസര്‍ക്കാരിന് സംസ്ഥാനസര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നതായം സംസ്ഥാനസര്‍്കാരിന്റെ കത്തിനോടുള്ള പ്രതികരണമായാണ് തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

തടിയന്റവിട നസീറിനെയും കൂട്ടാളികളെയും തച്ചങ്കരി ഖത്തറില്‍വെച്ചു കണ്ടതായി ഇന്ത്യന്‍ അംബാസഡര്‍ പരാതി നല്‍കിയിരുന്നു. പരാതിയെതുടര്‍ന്ന തച്ചങ്കരിയ്‌ക്കെതിരായ അന്വേഷണം തുടരുകയാണെന്ന് അറിയിച്ചുകൊണ്ട് എന്‍.ഐ.എ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നു.അതേസമയം തച്ചങ്കരിയെ തിരിച്ചെടുക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും കേന്ദ്രം കത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ആരോപണത്തിന്റെ നിജസ്ഥിതി വെളിവാകുംമുമ്പ് തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
നേരത്തെ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ മുന്‍കയ്യെടുത്തത് സംസാഥാനസര്‍ക്കാരാണെന്ന് മുന്‍ അഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയും, തച്ചങ്കരിയെ തിരിച്ചെടുക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു. എന്നാലിക്കാര്യം നിഷേധിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തച്ചങ്കരിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആദ്യം കത്തയച്ചത് കേന്ദ്രമാണെന്നും പറഞ്ഞിരുന്നു.