Administrator
Administrator
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: 41 കോടിയുടെ പഞ്ചതലസുരക്ഷയൊരുക്കും
Administrator
Wednesday 28th September 2011 10:47pm

pathmanabhaswami-templeതിരുവന്തപുരം: അമൂല്യ നിധി ശേഖരം കണ്ടെത്തിയ തിരുവന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നത സമിതി യോഗം തീരുമാനിച്ചു.

നാല്‍പ്പത്തൊന്ന് കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന അത്യാധുനിക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാനാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത സമതി യോഗം അന്തിമ തീരുമാനം കൈക്കൊണ്ടത്.

ക്ഷേത്ര സുരക്ഷക്കായി ഉപഗ്രഹ നിരീക്ഷണ സംവിധാനമടക്കമുള്ള പഞ്ചതല സുരക്ഷ ഏര്‍പ്പെടുത്തും. കോട്ടയ്ക്കകം മുഴുവനും കിഴക്കെകോട്ടയിലെ ചില ഭാഗങ്ങളും സുരക്ഷാ മേഖലയായി പ്രഖ്യാപിക്കും. ക്ഷേത്രത്തിന് സമീപമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി പരിശോധിക്കുകയും ആവശ്യമെങ്കില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തുകയും ചെയ്യും.

ക്ഷേത്രത്തിന് അകത്തും പുറത്തും പരിസരത്തുമായി രഹസ്യ ക്യാമറകള്‍ സ്ഥാപിച്ച നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കും.  ഡി.ജി.പി അടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്ദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisement