തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചു.

തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാവും പിള്ളയെ പ്രവേശിപ്പിക്കുക. ബാലകൃഷ്ണപിള്ളയുടെ മകള്‍ ബിന്ദു ബാലകൃഷ്ണന്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ലക്ഷത്തിലൊരാള്‍ക്ക് മാത്രം വരുന്ന മാരക രോഗം ബാധിച്ച പിള്ളക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിന്ദു ജയില്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ സ്വന്തം ചെലവില്‍ ചികിത്സിക്കാമെന്നും കത്തില്‍ പറഞ്ഞിരുന്നു.

മകളുടെ കത്ത് ജയില്‍ വകുപ്പ് സര്‍ക്കാറിന് നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.