കൊച്ചി: വിശ്വാസികളല്ലാത്തവര്‍ക്ക് വോട്ട് നല്‍കേണ്ട­തില്ലെന്ന കേരള കത്തോലിക് ബിഷപ് കൗണ്‍സിലിന്റ (കെ സി ബി സി) സര്‍ക്കുലറിനെക്കു­റി­ച്ച് തി­ര­ഞ്ഞെ­ടു­പ്പ് ക­മ്മീ­ഷന്‍ അ­ന്വേ­ഷി­ക്കും. എറണാകുളം ജില്ലാ കലക്ടറോടാണ് ഇതേക്കുറിച്ച അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടു­ള്ള­ത്.

കലക്­ടറുടെ ചുമതലയുള്ള എ ഡി എം രാജിക്ക്­ ഇന്നലെ സംസ്ഥാന തെഞ്ഞെടുപ്പു കമ്മീഷണര്‍ എം കമാല്‍കു­ട്ടി­ ഇ­തു സം­ബ­ന്ധിച്ച ക­ത്ത് കൈ­മാ­റി­. ആരാധനായങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണ വേദികളാക്കുന്നതിനെതി­രേ നി­ല­വി­ലുള്ള പൊതുമാര്‍ഗനിര്‍ദേ­ശം കര്‍­ശ­ന­മാ­ക്കു­ന്ന­തി­ന് മുന്നോടിയാണു നടപടി.

നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ക്ക്­ വോട്ടു ചെയ്യരുതെന്ന്­ ആഹ്വാനം ചെയ്യുന്ന ഇടയലേഖനമാണ്­ കഴിഞ്ഞ ഞായറാഴ്­ച സീറോ മലബാര്‍ പള്ളികളില്‍ വായിച്ചത്­.നിരീശ്വരപ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ സ്വ­തന്ത്രരായി മല്‍സരിച്ച് വോട്ട് തേടാന്‍ ശ്രമിക്കുമെന്നും വിശ്വാസികള്‍ ഇത്തരം കെണിയില്‍ വീഴരുതെന്നുമായിരുന്നു സര്‍ക്കുലറിലെ ഉള്ളട­ക്കം.

ഇത്തരം സ്വതന്ത്രന്‍­മാര്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതോടെ നേരും നന്‍മയുമെല്ലാം അടിയറ വയ്ക്കുമെന്നും സാമൂഹിക നന്‍മയ്ക്കായി രാഷ്ട്രീയത്തില്‍ ഇടപെടണമെന്നും സര്‍ക്കുലര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരേ നിരവധി പരാതികള്‍ തിരഞ്ഞെടുപ്പ കമ്മീഷന് ലഭിച്ചിരുന്നു. ജില്ലാ കലക്ടര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷണര്‍ കമാല്‍കുട്ടി ഇതുസംബന്ധിച്ച് കത്ത കൈമാറിയിട്ടുണ്ട്.

കേരള കാത്തലിക്­ ബിഷപ്­ കൗണ്‍സില്‍ (കെ സി ബി സി) തയ്യാറാക്കി നല്‍കിയതാണ്­ ഇടയലേഖനം. ഇതിനെതിരേ നൂറിലേറ പരാതികളാണ്­ കഴിഞ്ഞ ദിവസങ്ങളില്‍ കമ്മീഷനു ലഭിച്ചത്­. ഇതിന്റെ അടിസ്ഥാനത്തിലാണ്­ കളക്­ടര്‍ നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചത്­.

കമ്മീഷനു ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും എറണാകുളം ജില്ലയില്‍ നിന്നുള്ളവയായതിനാലാണ്­ അവിടുത്തെ കളക്­ടര്‍ക്ക്­ നോട്ടീസ്­ നല്‍കിയത്­. എന്നാല്‍ പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്ന പൊതുമാര്‍ഗ നിര്‍ദേശത്തിന്­ സംസ്ഥാനതല പ്രാബല്യമാണുണ്ടാ­വുക.

ഇടയലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ച്­ ഡോ സുകുമാര്‍ അഴീക്കോട്­ ക­ഴി­ഞ്ഞ ദിവസം ദേശാഭിമാനിയില്‍ ലേഖനവും എഴുതിയിരുന്നു. ഇതേ പ്രശ്‌­നത്തില്‍ തിരുവനന്തപുരത്തു നിന്നും ആലുവയില്‍ നിന്നു ഹൈക്കോടതിയില്‍ ഓരോ ഹര്‍ജികളും സമര്‍പ്പിച്ചിട്ടുണ്ട്­.

അതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് കെ സി ബി സി പ്രതിക­രിച്ചു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്തും ഇടയലേഖനത്തെക്കുറിച്ച് അന്വേഷണം നടന്നിരുന്നു. സഭയുടെ പൊതുനിലപാടാണ് ഇടയലേഖനത്തിലൂടെ വ്യക്തമാക്കിയത്. അന്വേഷണത്തെക്കുറിച്ചുള്ള വിവരം ഒദ്യോഗികമായി ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും കെ സി ബി സി വ്യക്തമാക്കി.