തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാടെന്ന് ആരോഗ്യമന്ത്രി ശ്രീമതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ശ്രീമതി പറഞ്ഞു. കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ശ്രീമതി പറഞ്ഞു.

അതിനിടെ എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കുമെന്ന് ഡി വൈ എഫ് ഐ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായമെന്ന് എം ലിജു വ്യക്തമാക്കി.