എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ വി.എസിനെതിരേ രൂക്ഷ വിമര്‍ശനം
എഡിറ്റര്‍
Tuesday 19th June 2012 2:46pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരേ രൂക്ഷ വിമര്‍ശനം.

വി.എസിന്റെ പല നിലപാടുകളും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം പോലും നേടാനാവാതിരുന്നതില്‍ വി.എസിന് പങ്കുണ്ടെന്നും ആരോപിച്ചു. പാര്‍ട്ടി നിര്‍ണായകമായ ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടുമ്പോഴായിരുന്നു വി.എസിന്റെ ഇത്തരം നിലപാടുകളെന്നും കടകംപള്ളി കുറ്റപ്പെടുത്തി.

ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വി.എസ് എടുത്ത നിലപാടുകളെല്ലാം പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇത് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നും അകറ്റാന്‍ കാരണമായെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

വി.എസിനെതിരെ കടുത്ത നടപടി വേണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സംസ്ഥാന സമിതിയില്‍ ഉയര്‍ന്നേക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ ഇത്തരം കടുത്ത ആവശ്യങ്ങള്‍ ഇതുവരെയുള്ള ചര്‍ച്ചകളില്‍ ആരും ഉന്നയിച്ചില്ല.

Advertisement