Administrator
Administrator
സംസ്ഥാന ബജറ്റ്: റോഡ്-നഗര-വ്യവസായ വികസനത്തിന് പ്രധാന്യം
Administrator
Thursday 10th February 2011 9:09am

തിരുവനന്തപുരം: സംസ്ഥാനത്ത് വികസനം വരണമെങ്കില്‍ നിക്ഷേപകരുടെ താളത്തിനൊത്ത് തുള്ളണമെന്ന വാദത്തിനുള്ള തിരിച്ചടിയാണ് സ്മാര്‍ട്ട്‌സിറ്റി പദ്ധതിയെന്ന് ധനമന്ത്രി തോമസ് ഐസ്‌ക് പറഞ്ഞു. നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒ.എന്‍.വിയുടെ എഴുതിയ കവിതാശകലം പാടിക്കൊണ്ടാണ് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.അഞ്ച് വര്‍ഷം കൊണ്ട് ഒമ്പത് ശതമാനം വേഗത്തില്‍ സംസ്ഥാനം വളര്‍ന്നു. രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളം മാറും. 2011-2012 കാലഘട്ടത്തില്‍ സംസ്ഥാന നികുതി വരുമാനത്തില്‍ 16,000കോടിയുടെ വര്‍ദ്ധനവുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു.

റോഡ് നിര്‍മാണം

റോഡ് നിര്‍മാണത്തില്‍ ബി.ഒ.ടി മേഖലയ്ക്ക് പ്രാധാന്യം കൊടുക്കും.റോഡുവികസനത്തിന് 40,000 കോടി രൂപ നീക്കിവയ്ക്കും. 320 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പത്ത് സ്റ്റേറ്റ് ഹൈവേകള്‍ പുനഃരുദ്ധാരണത്തിനുമായി 1,920 രൂപ നിക്കിവയ്ക്കും. 725 കോടിരൂപ ജില്ലാ റോഡു വികസനത്തിനായി മാറ്റിവയ്ക്കും. ജില്ലാറോഡുകള്‍ വീതികൂട്ടും. തിരുവനന്തപുരം പൂവാര്‍ മുതല്‍ മലപ്പുറം പൊന്നാനി വരെ തീരദേശഹൈവേയ്ക്ക് 420 കോടിരൂപ നീക്കിവയ്ക്കും.

കടത്തിന്റെ വലുപ്പം എന്നെ ആശങ്കപ്പെടുത്തുന്നില്ല

കടത്തിന്റെ വലുപ്പമല്ല മറിച്ച് കേന്ദ്ര സര്‍ക്കാര്‍ വായ്പാ പരിധി കുറയ്ക്കുന്നതാണ് തന്നെ ആശങ്കപ്പെടുത്തുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. അനുവദനീയമായ പരിധിയില്‍ പോലും വായ്പയെടുക്കാന്‍ കേരളത്തിനാവുന്നില്ല. കേരളം കടക്കെണിയിലല്ല, എന്നാല്‍ കടക്കെണിയിലാണെന്ന പരിഭ്രാന്തിയാണ് പ്രതിപക്ഷം ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രനയം സംസ്ഥാനത്തിന്റെ ധനകാര്യ സ്വാതന്ത്യത്തിന് മുകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരികയാണ്.

കൊച്ചി മെട്രോയ്ക്ക് 156കോടി
കൊച്ചി മെട്രോയുടെ അനുബന്ധ ജോലികള്‍ക്ക് 156 കോടി ചിലവഴിയ്ക്കും.

നഗരവികസനം
ഏറണാകുളം നഗരപാക്കേജിന് 202 കോടി, തൃശൂര്‍ നഗരപാക്കേജിന് 142 കോടി, തിരുവനന്തപുരം നഗരപാക്കേജിന് 250 കോടി, കൊല്ലം നഗരപാക്കേജിന് 150കോടി,കോഴിക്കോട് നഗരപാക്കേജിന് 180കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഏറണാകുളം കിന്‍ഫ്രയില്‍ നാനൂറുകോടി ചിലവില്‍ എക്‌സിബിഷന്‍ സെന്റര്‍ സ്ഥാപിക്കും. 20കോടി ചിലവില്‍ കെല്ലില്‍ ട്രാന്‍സ്‌ഫോമര്‍ നിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിക്കും.

കണ്ണൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിന് 17 കോടിരൂപ ചിലവഴിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് 10 കോടി രൂപ നീക്കിവയ്ക്കും. രണ്ടുവര്‍ഷത്തിനകം വിമാനത്താവളം യാഥാര്‍ത്ഥ്യമാകും.
കോച്ചി കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് അഞ്ച് കോടിരൂപ. കിന്‍ഫ്ര പാര്‍ക്കുകള്‍ 67 കോടിരൂപ. ഐടി പാര്‍ക്കുകള്‍ക്ക് ഭൂമിയേറ്റെടുക്കുന്നതിനായി 102 കോടിരൂപയുടെ ഭൂമിയേറ്റെടുക്കും. പട്ടണം മ്യൂസിയത്തിന് അഞ്ച് കോടിരൂപനീക്കിവയ്ക്കും

ടൂറിസം
ടൂറിസം വികസനത്തിന് 105 കോടി രൂപ നീക്കിവച്ചു.

സാമൂഹ്യസുരക്ഷാപദ്ധതി‍
സമഗ്രമായ സാമൂഹ്യസുരക്ഷാപദ്ധതി നടപ്പിലാക്കും.40ലക്ഷം കുടുംബങ്ങളെ ബി.പി.എല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ക്ഷേമ പെന്‍ഷന്‍ 100രൂപയില്‍ നിന്ന് നാനൂറ് രൂപയായി വര്‍ദ്ധിക്കും. വികലാംഗ ക്ഷേമത്തിനായി 420കോടിയുടെ സമഗ്ര പാക്കേജ്. വികലാംഗ പെന്‍ഷന്‍ നാനൂറ് രൂപയാക്കും. അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം 1000രൂപയായി വര്‍ദ്ധിപ്പിക്കും.

അയ്യന്‍കാളി നഗര തൊഴിലുറപ്പിന് നാല്‍പതുകൊടിരൂപ നീക്കിവയ്ക്കും. മൈത്രി ഭവനവായ്പ പൂര്‍ണമായി എഴുതി തള്ളും. സ്വകാര്യ അശുപത്രി ജീവനക്കാര്‍ക്ക് ക്ഷേമ പദ്ധതികള്‍ ഏര്‍പ്പെടുത്തും. മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമനിധിക്കായി 10 കോടി. 3000 റേഷന്‍ കടകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഫ്രാഞ്ചൈസികളാക്കും. കണ്‍സ്യൂമര്‍ ഫെഡിന് 50 കോടിരൂപയുടെ സബ്‌സിഡി. ചെറുകിട വ്യവസായ ക്ഷേമനിധിയിലേക്ക് 50 ലക്ഷം രൂപ നീക്കിവയ്ക്കും.

പട്ടികജാതി പട്ടിക വര്‍ഗക്ഷേമത്തിനായി 647 കോടി രൂപ നീക്കിവയ്ക്കും.കഴിഞ്ഞ സാമ്പത്തിക വര്‍ഷം പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ ഫണ്ടിന്റെ 91% വും ചിലവഴിച്ചു.

കുട്ടനാടന്‍ പാക്കേജിനായി 25കോടിയും നെല്‍കൃഷി വികസനത്തിനായി 25 കോടി. നെല്ലിന്റെ സംഭരണ വില 13ല്‍ നിന്ന് 14 രൂപയാക്കും.

എന്‍ഡോസള്‍ഫാന്‍
എന്‍ഡോസള്‍ഫാന്‍ സമഗ്ര പാക്കേജിനായി 20 കോടി നീക്കിവയ്ക്കും. മാരകരോഗങ്ങളുള്ള കുട്ടികളുടെ ചികിത്സക്കായി 6 കോടിരൂപ നല്‍കും.

മത്സ്യമേഖല
മത്സ്യതൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സമാശ്വാസ പദ്ധതി നടപ്പാക്കും. മത്സ്യമേഖലയ്ക്ക് 80 കോടിരൂപ നീക്കിവയ്ക്കും. മത്സ്യമേഖലയില്‍ മണ്ണെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ സബ്‌സിഡി നല്‍കും.

റോഡ് അറ്റക്കുറ്റപ്പണിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 528 കോടി

വനിതാക്ഷേമത്തിനായി 720 കോടി രൂപ

വനിതാ വികസന പകുപ്പ് രൂപീകരിക്കും

പൊതു സ്ഥലങ്ങളില്‍ മൂത്രപ്പുര നിര്‍മ്മിക്കുന്നതിന് 17.5 കോടി

വനിതാ ഐ.ടി.ഐക്ക് ഏഴ് കോടി

വനിതാ കംപാര്‍ട്ടുമെന്റല്‍ സുരക്ഷ വര്‍ധിപ്പിക്കും

വനിതാ യാത്രക്കാര്‍ക്ക് താമസസൗകര്യമൊരുക്കുന്നതിനായി അഞ്ച് കോടി രൂപ

50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്ക് 400 രൂപ

ക്ഷേമ പെന്‍ഷന്‍ 400 രൂപയാക്കി ഉയര്‍ത്തി

വികലാംഗ പെന്‍ഷന്‍ 400 രൂപ

ഖാദി വ്യവായത്തിന് ഒമ്പത് കോടി രൂപ.

കശുവണ്ടി വ്യവസായത്തിന് 52 കോടി രൂപ

കയര്‍ വ്വസായത്തിന് 82 കോടി രൂപ

ദേശായപാത വികസനം: പുനരധിവാസത്തിന് 25 കോടി രൂപ

ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിതരണത്തിന് 20 കോടി

കൊച്ചി മെട്രോയുടെ അനുബന്ധ ജോലികള്‍ക്ക് 156കോടി

ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ പ്രത്യേക പദ്ധതി

മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായം 366 രൂപയാക്കി

കൊച്ചികോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് 5 കോടി

വിലക്കയറ്റം നിയന്ത്രിക്കാന്‍ 100 കോടി

മൈത്രി ഭവനവായ്പ പൂര്‍ണ്ണമായി എഴുതിത്തള്ളും

ബാര്‍ബര്‍മാരുടെ ക്ഷേമനിധിക്ക് 1 കോടി

കൈത്തറി യൂണിഫോമാക്കുന്ന സ്‌കൂളുകള്‍ക്ക് സൗജന്യമായി തുടണി

മാരക രോഗമുള്ള കുട്ടികളുടെ ചികിത്സക്കായി 6 കോടി

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഉയര്‍ത്തി

സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ക്കും ജിവനക്കാര്‍ക്കും ക്ഷേമപദ്ധതി എര്‍പ്പെടുത്തും

കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി

റേഷന്‍കടവഴി 300 രൂപയുടെ കിറ്റ് 150 രൂപയ്ക്ക നല്‍കും

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സബ്‌സീഡി 75 കോടി

ആശ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന വിഹിതം 300 രൂപയാക്കി

മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമനിധിക്ക് 10 കോടി

കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ ഓപ്പേറേഷന് 2 കോടി

പാചകത്തൊഴിലാളികള്‍ക്കും ക്ഷേമനിധി

ആലപ്പുഴ മാസ്റ്റര്‍പ്ലാനിന് 10 കോടി

പട്ടണം മ്യൂസിയത്തിന് 5 കോടി

അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി

കുട്ടികളുടെ ഹൃദയം വൃക്ക ചികിത്സകള്‍ക്ക് ധനസഹായം

10 സംസ്ഥാന പാതകളുടെ വികസനത്തിന് 1920 കോടി

ദേശീയപാതാ വികസനം: നഷ്ടപരിഹാരത്തിന് 25 കോടി

3000 റേഷന്‍കടകളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഫ്രാഞ്ചൈസികളാക്കും

ഐ.ടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 102 കോടി

20 കോടി മുടക്കി സീതാറാം മില്‍ നവീകരിക്കും

ടൂറിസത്തിന് 105 കോടി

ഓരോ നവജാത ശിശുവിനും 10,000 കോടിയുടെ ഇന്‍ഷുറന്‍സ്

ക്ഷേമപെന്‍ഷന്‍ 300 ല്‍ നിന്ന് 400 രൂപയാക്കി

അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള സംസ്ഥാന വിഹിതം 1000 രൂപയാക്കി

40 ലക്ഷം കുടുംബങ്ങളെ ബി.പി.എല്‍ കുടുംബങ്ങളായി അംഗീകരിക്കും

കെല്‍ 20 ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മിക്കും

പെരുമ്പാവൂരില്‍ ദേശീയ വൈജ്ഞാനിക കേന്ദ്രം നിര്‍മിക്കും

കെല്‍ട്രോണ്‍ നവീകരണത്തിന് 50 കോടി

പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് നവീകരിക്കും

കെ.എം.എം.എല്‍ കാമ്പസില്‍ മിനറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്

വിഴിഞ്ഞം പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തിന് 150 കോടി

സ്‌പൈസ് റൂട്ട് പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി

ആലപ്പുഴയിലും കോഴിക്കോട്ടും കെ.ടി.ഡി.സി ഹോട്ടലുകള്‍ക്ക് 5 കോടി

ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് ഒരു കോടി

മ്യൂസിയങ്ങള്‍ക്ക് ഒരു കോടി

മലബാര്‍ സ്പിന്നിംഗ് ആന്‍ഡ് വീവിങ്ങില്‍ 15 കോടിയുടെ നെയ്ത്തുശാല നിര്‍മിക്കും

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കലിന് 15 കോടി

കിന്‍ഫ്ര പാര്‍ക്കുകള്‍ക്കായി 62 കോടി രൂപ അനുവദിക്കും

വാതകപൈപ്പ്‌ലൈനിന് 12 കോടി

12 ജലവൈദ്യുത പദ്ധതികള്‍ക്കായി 141 കോടി

തെക്കുവടക്ക് പാതയുടെ സര്‍വെ നടത്തും

കണ്ണൂര്‍ വിമാനത്താവളം 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

തങ്കശ്ശേരി പോര്‍ട്ട് വികസനത്തിന് 160 കോടി

പൊന്നാനി പോര്‍ട്ട്ിന് 761 കോടി

കോഴിക്കോട് വിമാനത്താവളത്തിന് 25 കോടി

250 കോടിയുടെ തിരുവനന്തപുരം പാക്കേജ്

കണ്ണൂര്‍ വിമാനത്താവളത്തിന് 10 കോടി

പലിശരഹിത സ്ഥാപനങ്ങളില്‍ നിന്ന് 40,000 കോടി സ്വരൂപിക്കും

രണ്ട് പുതിയ സംസ്ഥാന പാതകള്‍ക്ക് അനുമതി

1000 കോടിയുടെ ബൈപ്പാസ് പാക്കേജ് നടപ്പിലാക്കും

പാറശ്ശാല കൊല്ലം മലയോര പാത നിര്‍മിക്കും

10 സംസ്ഥാന പാതകള്‍ വികസിപ്പിക്കും

റോഡ്ഫണ്ട് ബോര്‍ഡിന്റെ കീഴില്‍ പുതിയ സംവിധാനം

പൂവാര്‍പൊന്നാനി തീരദേശ പാത നിര്‍മിക്കും

36 ജില്ലാറോഡുകള്‍ രണ്ടു വരിപ്പാതയാക്കും

റോഡ്‌സ്ഫണ്ട് ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസിനും വായ്പയെടുക്കാന്‍ അനുവാദം നല്‍കും

സംസ്ഥാന നികുതി വരുമാനം കൂടി

ചെലവ് കൂടിയെങ്കിലും ധനക്കമ്മി പിടിച്ചു നിര്‍ത്തി

ട്രഷറി ഒരു ദിവസം പോലും അടച്ചിടേണ്ടു വന്നില്ല

കേന്ദ്രസഹായം കുറഞ്ഞു

2001-2006 ല്‍ റവന്യൂക്കമ്മി 28.5 ശതമാനമായിരുന്നു

2010-11 ല്‍ ഇത് 15.5 ശതമാനമായിക്കുറഞ്ഞു

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേക്കാളും ചെലവ് കൂടി

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം കൂട്ടി

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഉയര്‍ത്തി

സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ക്കും ജിവനക്കാര്‍ക്കും ക്ഷേമപദ്ധതി എര്‍പ്പെടുത്തും

കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി

റേഷന്‍കടവഴി 300 രൂപയുടെ കിറ്റ് 150 രൂപയ്ക്ക നല്‍കും

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സബ്‌സിഡി 75 കോടി

ആശ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന വിഹിതം 300 രൂപയാക്കി

മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമനിധിക്ക് 10 കോടി

കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ ഓപ്പേറേഷന് രണ്ട് കോടി

പാചകത്തൊഴിലാളികള്‍ക്കും ക്ഷേമനിധി

ആലപ്പുഴ മാസ്റ്റര്‍പ്ലാനിന് 10 കോടി

പട്ടണം മ്യൂസിയത്തിന് 5 കോടി

അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി

കുട്ടികളുടെ ഹൃദയം വൃക്ക ചികിത്സകള്‍ക്ക് ധനസഹായം

10 സംസ്ഥാന പാതകളുടെ വികസനത്തിന് 1920 കോടി

ദേശീയപാതാ വികസനം: നഷ്ടപരിഹാരത്തിന് 25 കോടി

3000 റേഷന്‍കടകളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഫ്രാഞ്ചൈസികളാക്കും

ഐ.ടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 102 കോടി

20 കോടി മുടക്കി സീതാറാം മില്‍ നവീകരിക്കും

ടൂറിസത്തിന് 105 കോടി

ഓരോ നവജാത ശിശുവിനും 10,000 കോടിയുടെ ഇന്‍ഷുറന്‍സ്

ക്ഷേമപെന്‍ഷന്‍ 300 ല്‍ നിന്ന് 400 രൂപയാക്കി

അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള സംസ്ഥാന വിഹിതം 1000 രൂപയാക്കി

40 ലക്ഷം കുടുംബങ്ങളെ ബി.പി.എല്‍ കുടുംബങ്ങളായി അംഗീകരിക്കും

കെല്‍ 20 ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മിക്കും

പെരുമ്പാവൂരില്‍ ദേശീയ വൈജ്ഞാനിക കേന്ദ്രം നിര്‍മിക്കും

കെല്‍ട്രോണ്‍ നവീകരണത്തിന് 50 കോടി

പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് നവീകരിക്കും

കെ.എം.എം.എല്‍ കാമ്പസില്‍ മിനറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4000 രൂപയാക്കി

ദേശായ ജലപാത വികസനത്തിന് 94 കോടി

ഉന്നത വിദ്യാഭ്യാസ മേഖലക്ക് 22 96 കോടി

കലാസാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് 50 കോടി

3000 റോഷന്‍ കടകള്‍ സിവില്‍ സപ്ലൈസ് ഫ്രാഞ്ചൈസികളാക്കും

300 രൂപയുടെ അവശ്യസാധന കിറ്റ് റേഷന്‍ കടവഴി 150 രൂപക്ക് നല്‍കും

മലയാളം ഭാഷാ പഠനത്തിനും ഗവേഷണത്തിനും 10 കോടി

10 സംസ്ഥാന പാതകള്‍ക്കായി 1920 കോടി

1,000 കോടിയുടെ ബൈപ്പാസ് പാക്കേജ്

കണ്ണൂര്‍ വിമാനത്താവളം രണ്ട് വര്‍ഷത്തിനുള്ളില്‍

Advertisement