മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യബാങ്കായ എസ്.ബി.ഐ-യുടെ നാലാം പാദ അറ്റാദായത്തില്‍ 20.9 കോടി രൂപയുടെ ഇടിവ്. എസ്.ബി.ഐ-യുടെ ഓഹരി വില 8.26 ശതമാനം കുറഞ്ഞ് ഒരുമാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 2401 രൂപയില്‍ എത്തിയിരുന്നു.

കിട്ടാകടത്തിന്റെ പ്രൊവിഷന്‍ കഴിഞ്ഞ വര്‍ഷം 2187 കൊടി രൂപയായിരുന്നതില്‍ നിന്ന് 49 ശതമാനം കൂടി 3264 കോടിരൂപയാക്കിയിരുന്നു. അതേ സമയം പ്രവര്‍ത്തന ചെലവ്  6036 രൂപയില്‍ നിന്ന്  6794കോടി രൂപയിലേക്ക് ഉയര്‍ന്നിരുന്നു. ഇതായിരിക്കും നഷ്ടം വരുത്തിവെച്ചതെന്ന് അനുമാനിക്കപ്പെടുന്നു

ആഗോള സാമ്പത്തിക മാന്ദ്യ കാലത്ത് വായ്പയെടുക്കുന്നതിന്റെ അളവു കൂട്ടാന്‍ എസ്.ബി.ഐ പ്രത്യേക ഗൃഹ വായ്പ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍ ഇത് ബാങ്കിന് വന്‍ നഷ്ടം വരുത്തിവെക്കുമെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ത്തിയിരുന്നു.