ചെന്നൈ: തമിഴ് നാട്ടിലെ വിവിധ കോളേജുകളിലായി ഉന്നത വിദ്യഭ്യാസം തേടുന്ന ആയിരം ശ്രീലങ്കന്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ വംശജര്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യഭ്യാസവും നല്‍കുമെന്ന് തമിഴ് നാട് ധനകാര്യ മന്ത്രി ഒ. പനിനീര്‍ ശെല്‍വം നിയമസഭയില്‍ പറഞ്ഞു.

തമിഴ് നാട്ടില്‍ 112അഭയാര്‍ത്ഥി ക്യാമ്പുകളിലായിഏകദേശം 21,500 ശ്രീലങ്കന്‍ വിദ്യാര്‍ത്ഥികള്‍ കഴിയുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും വളരെ ദൂരെയായാണ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നത്. അത്‌കൊണ്ട് തന്നെ ഇവര്‍ക്ക് ക്യാമ്പുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തിച്ചേരുക എന്നത് വളരെ പ്രയാസകരമാണ്.

അതിനാല്‍ ദ്രാവിഡാര്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ 1,254 ഹോസ്റ്റലുകളിലും ബാക്ക് വേര്‍ഡ് ക്ലാസ്സ ഡിപ്പാര്‍ട്ട് മെന്റിന്റെ 1,238 ഹോസ്റ്റലുകളിലും അഞ്ച് സീറ്റ് വീതം ശ്രീലങ്കന്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ക്ക അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.