p-templeന്യൂദല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷക്ക് കേന്ദ്ര സേനയുടെ സഹായം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ഷേത്രത്തിന്റെ സുരക്ഷക്കായി ഇപ്പോള്‍ സംസ്ഥാന പോലീസിന്റെ സേവനം മതി. കേന്ദ്രസേനയുടെ ആവശ്യം ഇപ്പോഴില്ല.

ക്ഷേത്രസ്വത്തുക്കളുടെ കണക്കെടുക്കുന്ന വിദഗ്ധ സമിതിക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ സംസ്ഥാനം തയ്യാറാണ്. ഇത് എത്രയാണ് വേണ്ടതെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ക്ഷേത്രത്തില്‍ അഞ്ചു തലത്തില്‍ സുരക്ഷാ സംവിധാനം ഒരുക്കുമെന്നും സുരക്ഷാ പദ്ധതി ഉടന്‍ നടപ്പിലാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ സുരക്ഷക്കായി സി.ആര്‍.പി.എഫിനെ നിയോഗിക്കണമെന്ന് നേരത്തെ വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.