Categories

100 കോടി ജനങ്ങള്‍ ലോകത്ത് പട്ടി­ണി­യി­ലെന്ന് യുഎന്‍

starvationനെയ്‌റോബി: ലോകത്ത് 100 കോടി ജനങ്ങള്‍ പട്ടിണിയിലാണെന്നു യുഎന്‍ റിപ്പോര്‍­ട്ട്. 20 ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ആഗോള തലത്തില്‍ 30 രാജ്യങ്ങള്‍ക്ക് അടിയന്തരമായി ഭക്ഷ്യസഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍­ട്ട് വ്യ­ക്ത­മാ­ക്കുന്നു. പോഷകാഹാരത്തിന്റെ കുറവുമൂലം ഓരോ ആറു സെക്കന്‍ഡിലും ഒരു കുട്ടി വീതം മരിക്കു­ന്നു­വെന്നും റി­പ്പോര്‍­ട്ട് വി­ല­യി­രു­ത്തുന്നു.

കാര്‍ഷികരംഗത്തെ സ്വകാര്യവല്‍ക്കരണം മൂലം വിലവര്‍ദ്ധനവിന്റെ നിയന്ത്രണത്തിന് സാധ്യമല്ലാതെ വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയുടെ വികസനത്തിനായി സര്‍ക്കാരുകള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പട്ടിണി നേരിടുന്ന ജനങ്ങളുടെ എണ്ണം ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറ­യു­ന്നു.

ഏറ്റവും കൂടുതല്‍ ആളുകള്‍ പട്ടിണി ദുരിതം അനുഭവിക്കു­ന്നത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. അവശ്യവസ്തുക്കളുടെ വില വര്‍ധനവാണ് ദരിദ്രരാജ്യങ്ങളില്‍ ആളുകള്‍ പട്ടിണി കിടക്കാനുള്ള പ്രധാന കാ­രണം. സൊമാലിയയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 85 ശതമാനമാണ് വിലക്കയറ്റം ഉണ്ടാ­യത്. കെനിയയില്‍ 38 ലക്ഷം പേരാണ് ആവശ്യത്തിനു ഭക്ഷണം ലഭിക്കാതെ വലയുന്നത്. ഭക്ഷ്യവസ്തുക്കളുടെ കനത്ത വിലയ്ക്കു പുറമെ വരള്‍ച്ചയാണ് ഇവിടത്തെ പ്രധാന പ്രശ്‌­നം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.