എഡിറ്റര്‍
എഡിറ്റര്‍
തുഞ്ചന്‍ പറമ്പില്‍ മലയാള സര്‍വ്വകലാശാലയ്ക്ക് തുടക്കം
എഡിറ്റര്‍
Thursday 1st November 2012 11:10am

തിരൂര്‍ : മലയാള സര്‍വ്വകലാശാലയുടെ പ്രഖ്യാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  നിര്‍വ്വഹിച്ചു. മലയാളം ഒന്നാം ഭാഷയായി നിലനിര്‍ത്തുമെന്നും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

12 പഠനാലയങ്ങളും 8 ഭാഷാ ഉപദേശകസമിതിയും സര്‍വ്വകലാശാലയില്‍ ഉണ്ട്. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് മലയാളത്തില്‍ ഇഷ്ടമുള്ള കോഴ്‌സുകള്‍ പഠിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.

Ads By Google

ചടങ്ങില്‍ മന്ത്രി കെ.എം മാണി, എം.ടി വാസുദേവന്‍ നായര്‍, നടന്‍ മമ്മൂട്ടി തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ രാവിലെ 9.30ന് തുടങ്ങിയ  പ്രഖ്യാപന സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ആധ്യക്ഷത വഹിച്ചു.

എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ സാഹത്യകാരന്‍മാരെ ചടങ്ങില്‍ പ്രത്യേക പുരസ്‌കാരം നല്കി ആദരിക്കും. ആര്‍ട്ടിസ്റ്റ് നമ്പൂതിരി തയ്യാറാക്കിയ സര്‍വ്വകലാശാല ലോഗോയുടെ പ്രകാശനവും ഇന്ന് നടക്കും.

ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.ജയകുമാര്‍ ഐ.എ.എസാണ് മലയാളം സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍.

Advertisement