എഡിറ്റര്‍
എഡിറ്റര്‍
സ്റ്റാര്‍ 11 റിയാദ് ക്രിക്കറ്റ് ടീമിന്റെ 5ാം വാര്‍ഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു
എഡിറ്റര്‍
Saturday 13th May 2017 2:44pm

റിയാദ്: സ്റ്റാര്‍ 11 റിയാദ് ക്രിക്കറ്റ് ടീമിന്റെ 5ാം വാര്‍ഷികവും കുടുംബസംഗമവും അഞ്ചാം തിയതി റിയാദിലെ അല്‍റാഹത്ത് ഇസ്തിറാഹില്‍ വെച്ച് സംഘടിപ്പിച്ചു.

ഉച്ചക്ക് 1 മണിക്ക് ആരംഭിച്ച പരിപാടികള്‍ രാത്രി 11.30 നാണ് അവസാനിച്ചത്. ക്രിക്കറ്റ് ടീമിലെ അംഗങ്ങളെ 4 തുല്യ ടീമുകളായി തിരിച്ച് വിവിധ തരം മത്സര പരിപാടികള്‍ അരങ്ങേറി.

ബോള്‍ ഔട്ട്, ഫുട്‌ബോള്‍, വടംവലി, നീന്തല്‍ മത്സരം എന്നിവ അതില്‍ ശ്രദ്ധേയമായി. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരുന്നു.

സ്ത്രീകളുടെ മത്സരങ്ങളില്‍ ലമണ്‍ സ്പൂണ്‍ റൈസ്, മ്യൂസിക്കല്‍ ബോള്‍ എന്നിവയും കുട്ടികളുടെ മത്സരങ്ങളില്‍ മിഠായി പെറുക്കല്‍, പെയിന്റിങ്ങ് എന്നിവയും ശ്രദ്ധേയമായി.

സ്റ്റാര്‍ 11 ക്രിക്കറ്റ് ടീമിലെ അംഗങ്ങളായ നൗഫല്‍, താരീഖ്, ഷബീര്‍, റഫീഖ്, ജംഷിദ്, ഫഹദ് എന്നിവരുടെ ഗാനവിരുന്ന് പരിപാടിക്ക് മാറ്റ് കൂട്ടി. ടീം അടിസ്ഥാനത്തിലുള്ള മത്സരങ്ങളില്‍ ഷബിറിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ 11 ബ്ലൂ ടീം ജേതാക്കളായി.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്റ്റാര്‍ 11 പ്രസിഡന്റ് സല്‍മാന്‍, സ്റ്റാര്‍ 11 സെക്രട്ടറി ജംഷിദ്, റിയാസ്, വിപിന്‍, വിജേഷ് എന്നിവര്‍ നല്‍കി. റഹ്മത്തുള്ള, നജീബ്, അബ്ദുള്ള, അരുണ്‍, രാജീവ്, ഷബീര്‍ കുനിയില്‍, സുല്‍ഫി, ഷഫീഖ്, ബാവ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Advertisement