എഡിറ്റര്‍
എഡിറ്റര്‍
ടീ ബാഗുകളില്‍നിന്ന് സ്റ്റേപ്പിള്‍ പിന്നുകള്‍ ഒഴിവാക്കുമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി
എഡിറ്റര്‍
Thursday 27th July 2017 10:25pm

ന്യൂoല്‍ഹി: അടുത്ത വര്‍ഷം മുതല്‍ ടീ ബാഗുകളില്‍ നിന്ന് സ്റ്റേപ്പിള്‍ പിന്നുകള്‍ ഒഴിവാക്കുമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇവ കാരണാമാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവിട്ടതെന്ന് എഫ്.എസ്.എസ്.എ.ഐ സി.ഇ.ഒ പവന്‍ അഗര്‍വാള്‍ പറഞ്ഞു.

നിലവില്‍ രണ്ടുതരത്തിലുള്ള ടീബാഗുകളാണ് വിപണിയിലുള്ളത്. സ്റ്റേപ്പിള്‍ പിന്നുകളുള്ളതും ചരട് കൊണ്ട് കെട്ടിയതും. പിന്നുകള്‍ ചായയിലൂടെ അശ്രദ്ധമായി ഉള്ളിലെത്തിയാല്‍ അപകട സാധ്യത ഉണ്ടാക്കുമെന്ന് എഫ്.എസ്.എസ്.എ.ഐയുടെ ഓര്‍ഡറില്‍ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേപ്പിള്‍ പിന്നുകള്‍ ഉപയോഗിച്ചുള്ള ടീ ബാഗുകളുടെ ഉത്പാദനം, വിതരണം, വില്‍പ്പന, ഇറക്കുമതി എന്നിവ 2018 ജനുവരി മുതല്‍ നിര്‍ത്താന്‍ ഫുഡ് ബിസിനസ് ഓപ്പറേറ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. റെയില്‍വെ അതോറിറ്റിയുമായി ചേര്‍ന്ന് സുരക്ഷിതമായ ഭക്ഷണസംവിധാനത്തിന് ക്രമീകരണം ചെയ്യുമെന്നും അഗര്‍വാള്‍ പറഞ്ഞു.

Advertisement