ഫ്രാങ്ക്ഫര്‍ട്ട്് : ജര്‍മനിയിലെ ഡ്യൂസ്ബര്‍ഗില്‍ സംഗീതനിശക്കിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് 18 പേര്‍ മരിച്ചു. പോലീസിന്റെ മുന്നറിയിപ്പ് വകവെയ്ക്കാതെ സംഗീതനിശക്കെത്തിയവരാണ് മരിച്ചത്. അപകടത്തില്‍ 340 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മദ്യപിച്ച സംഗീതനിശക്കെത്തിയവരാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. അവര്‍ ഇടുങ്ങിയ തുരങ്കത്തിലൂടെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ ശ്രമിച്ചതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്. അപകടത്തില്‍ ചാന്‍സലര്‍ ഏഞ്ചെലാ മേര്‍ക്കല്‍ നടുക്കം രേഖപ്പെടുത്തി.