എഡിറ്റര്‍
എഡിറ്റര്‍
‘ആരാ..എന്താ…?’; നിനച്ചിരിക്കാതെ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലേക്ക് ‘ഇടിച്ചു കയറി’ യുവരാജിനൊപ്പം സെല്‍ഫിയെടുത്ത് ആരാധിക, വീഡിയോ കാണാം
എഡിറ്റര്‍
Sunday 9th July 2017 3:45pm

കിംഗ്‌സ്റ്റണ്‍: വിന്‍ഡീസിനെതിരായ ആധികാരികമായ ജയത്തിന്റെ സന്തോഷത്തിലാണ് ടീം ഇന്ത്യ. വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇന്ന് ട്വന്റി-20 മത്സരത്തിനിറങ്ങുകയാണ് കോഹ് ലിയും സംഘവും. എന്നാല്‍ ഒട്ടും നിനച്ചിരിക്കാതെ ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമിലേക്ക് ഒരു അതിഥി കടന്നെത്തി.

അതിഥിയെന്നു പറഞ്ഞാല്‍ ഒരു ആരാധിക. മറ്റാരുമല്ല ഇന്ത്യയുടെ വെടിക്കെട്ടിന് പേരുകേട്ട യുവരാജ് സിംഗിന്റെ ഭാര്യ ഹെയ്‌സല്‍ കീച്ചാണ് ഒട്ടും പ്രതീക്ഷിക്കാതെ ടീമിന്റെ ഡ്രംസ്സിംഗ് റൂമിലേക്ക് ഇടിച്ചു കയറിയത്. ഇതിന്റെ വീഡിയോ ഹെയ്‌സല്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.

ഇയ്യടുത്തായിരുന്നു യുവരാജും കീച്ചും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിനൊപ്പം കരീബിയന്‍ ടൂറിന് കീച്ചുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ധോണിയുടെ പിറന്നാള്‍ ആഘോഷിക്കാനും കീച്ചുണ്ടായിരുന്നു.


Also Read:  നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് ഒഴുക്കാനായി കൊണ്ടുപോയ മാലിന്യം പിടിച്ചെടുത്ത് കമ്പനിക്ക് മുന്‍പില്‍ തുറന്ന് വിട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍


ടീം ഇന്ത്യയുടെ ആരാധികയായിട്ടായിരുന്നു കീച്ച് റൂമിലേക്ക് കടന്നു ചെന്നത്. തന്റെ പേര് സ്റ്റെയ്‌സി ആണെന്ന് പറഞ്ഞു കൊണ്ടായിരുന്നു കീച്ചിന്റെ ഈ വേല. വരു നമുക്ക് ഇവിടെ എന്താണ് നടക്കുന്നതെന്ന് നോക്കാം എന്നു പറഞ്ഞായിരുന്നു റൂമിലേക്ക് കീച്ച് കടന്നത്.

മുറിയില്‍ സഹതാരങ്ങളോടൊത്ത് സംസാരിച്ചു കൊണ്ട് യുവിയുണ്ടായിരുന്നു. കീച്ചിനെ കണ്ടതും എന്താണ് ഇതെന്നായിരുന്നു യുവരാജിന്റെ പ്രതികരണം. തുടര്‍ന്ന് യുവിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കീച്ചെന്ന സ്റ്റെയ്‌സിയോട് ഇതൊന്നും അനുവദിക്കില്ലെന്നും യുവി പറഞ്ഞു.

അങ്ങനല്ലല്ലോ ആളുകള്‍ പറയുന്നതെന്ന് പറഞ്ഞ കീച്ചിനോട് അബ്‌നോര്‍മലായവരെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു യുവിയുടെ രസകരമായ മറുപടി. യുവിയും അറിഞ്ഞു കൊണ്ടുള്ള ഒരു തമാശ മാത്രമായിരുന്നു ഇത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Advertisement