എഡിറ്റര്‍
എഡിറ്റര്‍
സ്റ്റാലിന്‍ ഗവര്‍ണറെ കണ്ടു ; ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു
എഡിറ്റര്‍
Friday 10th February 2017 11:23pm

stalin

ചെന്നൈ: ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി. തമിഴ്‌നാട്ടില്‍ ഭരണസ്തംഭനമാണെന്ന് ഗവര്‍ണറെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 9 മാസമായി ഭരണം നടക്കുന്നില്ല. ഭരണസ്തംഭനം ഒഴിവാക്കാന്‍ ഗവര്‍ണര്‍ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കണം. ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് പ്രക്ഷോഭം നടക്കുമ്പാള്‍ ഐഎഎഡിഎംകെ പാര്‍ട്ടിക്ക് ഉള്ളിലും ജെല്ലിക്കെട്ട് നടക്കുകയായിരുന്നെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ശശികലയെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് പ്രതികരിച്ച് തന്റെ സമയം കളയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഗവര്‍ണര്‍ തമിഴ്‌നാട്ടില്‍ കേന്ദ്രസേനയെ ആവശ്യമാണെന്ന് കാണിച്ച് കേന്ദ്രത്തെ സമീപിച്ചതായാണ് വിവരം

എഐഎഡിഎംകെ പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും ഇ.മധുസൂദനനെ പുറത്താക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടേതാണ് തീരുമാനം. ഒ. പനീര്‍സെല്‍വത്തെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് മധുസൂദനന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. കെഎ സെങ്കോട്ടയ്യനാണ് പുതിയ പ്രസീഡിയം ചെയര്‍മാന്‍.


Also Read: കാല്‍പ്പന്തുകളിയില്‍ തുല്ല്യതയുടെ വിസില്‍ ; ഫുട്‌ബോള്‍ വിപ്ലവമാക്കി ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആണും പെണ്ണും ട്രാന്‍സ്‌ജെന്‍ഡറും ഒരുമിച്ച് പന്ത് തട്ടുന്നു


അതേസമയം, തന്നെ പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ശശികല താല്‍ക്കാലിക ജനറല്‍ സെക്രട്ടറി മാത്രമാണെന്നും മധുസൂദനന്‍ നടപടിയോട് പ്രതികരിച്ചു. എംജിആറിനൊപ്പം അണ്ണാ ഡിഎംകെയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് മധുസൂദനന്‍. ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇദ്ദേഹമായിരുന്നു അധ്യക്ഷന്‍. ഇന്നലെ പനീര്‍സെല്‍വത്തിന്റെ വീട്ടിലെത്തിമധുസൂദനന്‍ അദ്ദേഹത്തിനു പിന്തുണ അറിയിച്ചിരുന്നു.

Advertisement