എഡിറ്റര്‍
എഡിറ്റര്‍
ജയലളിതയുടെ മരണം: ആരോപണങ്ങളോടൊന്നും ശശികല പ്രതികരിക്കാത്തതെന്തെന്ന് ഡി.എം.കെ നേതാവ് സ്റ്റാലിന്‍
എഡിറ്റര്‍
Wednesday 8th February 2017 12:18pm

stalinsasikala1

ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ആരോപണങ്ങളോടൊന്നും ശശികല പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന്

ഡി.എം.കെ നേതാവ് സ്റ്റാലിന്‍. ഗുരുതരമായ ആരോപണമാണ് അവര്‍ക്കെതിരെ ഉയര്‍ന്നത്. എന്നിട്ടും എന്തുകൊണ്ടാണ് വിഷയത്തില്‍ പ്രതികരണം നടത്താത്തതെന്നും സ്റ്റാലിന്‍ ചോദിച്ചു.

തമിഴ്നാട് ഭരണം അനിശ്ചിതത്വത്തിലാണ്. എന്നിട്ടും ഗവര്‍ണര്‍ ഇപ്പോഴും കാഴ്ചക്കാരനാവുന്നു. എത്രയും പെട്ടെന്ന് ഗവര്‍ണര്‍ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണണം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഡി.എം.കെക്ക് പങ്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.


Also Read  തീവ്രവാദ ആക്രമണത്തില്‍ മരണപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പേര്‍ നോട്ട് നിരോധനത്തിന്റെ പേരില്‍ മരണപ്പെട്ടു: ധൈര്യമുണ്ടെങ്കില്‍ നേര്‍ക്ക് നേര്‍ വന്ന് സംസാരിക്കൂ: മോദിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ 


ഒ പനീര്‍ശെല്‍വത്തെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രി പദത്തില്‍ നിന്നും താഴെ ഇറക്കിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്ന ഒരാള്‍ക്ക് മറ്റാരെയും ഭീഷണിപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു

പനീര്‍ശെല്‍വം തനിക്കെതിരായി നീക്കം നടത്തുന്നത് പ്രതിപക്ഷമായ ഡി.എം.കെയുടെ പിന്തുണയോടെയാണെന്നായിരുന്നു വി. കെ ശശികലയുടെ ആരോപണം.

പനീര്‍ശെല്‍വത്തിന് പിന്നില്‍ ഡിഎംകെയാണെന്നും നിയമസഭയില്‍ പനീര്‍ശെല്‍വവും പ്രതിപക്ഷ നേതാവ് സ്റ്റാലിനും തമ്മില്‍ പരസ്പരം നോക്കി ചിരിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ശശികല പറഞ്ഞിരുന്നു.

Advertisement