ടോകിയോ: ശക്തമായ ആണവ വിഗിരണത്തെ തുടര്‍ന്ന് ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്നും ജീവനക്കാരെ പിന്‍വലിച്ചു. മൂന്ന് റിയാക്ടറുകള്‍ക്ക് ചുറ്റും പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജീവനക്കാരെ അടിയന്തരമായി പിന്‍വലിച്ചത്.

പ്ലാന്റില്‍ നിരവധി തവണ സ്‌ഫോടനമുണ്ടായിട്ടുണ്ട്. ജപ്പാനില്‍ തുടര്‍ ചലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കയാണ്. പ്ലാന്റിന്റെ സുരക്ഷയില്‍ ആശങ്കയയുര്‍ന്നതിനെ തുടര്‍ന്ന് രാജ്യം വിടാന്‍ ബ്രിട്ടണ്‍ ജപ്പാനിലെ തങ്ങളുടെ പൗരന്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.