എഡിറ്റര്‍
എഡിറ്റര്‍
രക്തം മാറി കയറ്റി സ്ത്രീ മരിച്ച സംഭവം: സ്റ്റാഫ് നഴ്‌സ് അറസ്റ്റില്‍
എഡിറ്റര്‍
Friday 14th June 2013 12:54am

medical-college

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രക്തം മാറ്റി കയറ്റിനെ തുടര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ സ്റ്റാഫ് നഴ്‌സിനെ അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സായ എ.റഹ്‌ന (27)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നഴ്‌സിന്റെ അശ്രദ്ധയാണ് രക്തം മാറിവെയ്ക്കാനിടയായതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത് അസി.കമ്മീഷണര്‍ പ്രിന്‍സ് എബ്രഹാമാണ് കേസ് അന്വേഷിച്ചിരുന്നത്.

Ads By Google

രക്തംമാറി കുത്തിവെച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പ്രിന്‍സ് എബ്രഹാം പറഞ്ഞു.

കുറ്റിയില്‍ താഴം പാപ്പളളി കരിമ്പയില്‍ താമസിക്കുന്ന ചാത്തോത്ത്കുന്നുമ്മല്‍ മോഹന്‍ദാസിന്റെ ഭാര്യ തങ്കം (61) ആണ് രക്തം മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നത്.

രക്തം കുത്തിവെയ്ക്കുമ്പോള്‍ ഡോക്ടര്‍ അടുത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിട്ടുണ്ട്. രക്തം മാറി നല്‍കിയ ദിവസം ഡോ.രജനി ആന്റണിയാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

Advertisement