Categories

ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

church ഫ്‌ളോറിഡ: ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ആഗസ്റ്റ് 16, 17 തീയതികളില്‍ ആചരിക്കുന്നു.

16ാം തീയതി ശനിയാഴ്ച 4.30 ന് ഫാദര്‍ സഖറിയ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ധ്യാന പ്രസംഗം നടക്കും. 17ാം തീയതി ഞായറാഴ്ച രാവിലെ 9.00മണിക്ക് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കൂര്‍ബാനയുമുണ്ടായിരിക്കും. ആരാധനക്ക് ശേഷം ഭക്തിനിര്‍ഭരമായ റാസയും ധൂപപ്രാര്‍ത്ഥനയും നടക്കും. ആശീര്‍വാദം,നേര്‍ച്ചവിളമ്പ് എന്നിവയാണ് മറ്റ് ചടങ്ങുകള്‍.

പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ.സഖറിയ ഫിലിപ്പ് , ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ നേതൃത്വം നല്കും. ചടങ്ങുകളിലേക്ക് അവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.