എഡിറ്റര്‍
എഡിറ്റര്‍
എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ റദ്ദാക്കി
എഡിറ്റര്‍
Saturday 25th March 2017 7:34pm

 

എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. ഈ മാസം 30നു ഉച്ഛയ്ക്ക് ശേഷം പുതിയ പരീക്ഷ നടക്കുമെന്നും മന്ത്രി അറിയിച്ചു.


Also read ശാഖയിലെ പരമത വിദ്വേഷ പ്രചരണം കൊലപാതകങ്ങളിലേക്ക് നയിക്കുന്നു; ഹൈന്ദവ സഹോദരങ്ങള്‍ ആര്‍.എസ്.എസിനെ തള്ളി നിലപാടുകള്‍ ഉറക്കെ പറയണം: പി.കെ ഫിറോസ് 


30നു സ്‌കൂളുകളില്‍ നടക്കേണ്ട മറ്റു പരീക്ഷകള്‍ 31നു രാവിലെ നടക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പറിനു സമാനമായ ചോദ്യപേപ്പര്‍ പേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ മലപ്പുറത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററിനു തയ്യാറാക്കി നല്‍കിയെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് ട്യൂഷന്‍ സെന്ററുമായി ബന്ധമുണ്ടെന്നും തെളിഞ്ഞിരുന്നു.

കണക്ക് പരീക്ഷയിലെ ചോദ്യപേപ്പറിലുള്ള 13 ചോദ്യങ്ങള്‍ ട്യൂഷന്‍ സെന്ററിന് നല്‍കിയ ചോദ്യപേപ്പറിലും ഉണ്ട്. കഴിഞ്ഞ വര്‍ഷം ഫലപ്രഖ്യാപനത്തിന് ശേഷം ഈ അധ്യാപകന് ട്യൂഷന്‍ സെന്റര്‍ സ്വീകരണം നല്‍കിയിരുന്നു. സെന്ററിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് കിട്ടിയതിനായിരുന്നു അധ്യാപകന് സ്വീകരണം നല്‍കിയത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഉന്നതതല സമിതി അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisement