തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നു. പരീക്ഷയെഴുതിയവരില്‍ 91.3% വിദ്യാര്‍ത്ഥികളും വിജയിച്ചു. മോഡറേഷന്‍ നല്‍കാതെയാണ് ഈ വിജയം.

45,85,59 പേര്‍ പരീക്ഷയെഴുതിയതില്‍ 41,89,67 പേര്‍ വിജയിച്ചു. 29 സ്‌ക്കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. 98.07% വിദ്യാര്‍ത്ഥികള്‍ വിജയിച്ച് കോട്ടയം ജില്ലയാണ് ഒന്നാസ്ഥാനത്ത്. തിരുവനന്തപുരം ജില്ലയിലാണ് വിജയശതമാനം ഏറ്റവും കുറവ്.

പട്ടികജാതി വിഭാഗത്തില്‍ 82.25 ശതമാനം ഉപരിപഠന യോഗ്യതനേടി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 80.9 4ശതമാനം പേര്‍ക്ക് ഉപരിപഠന യോഗ്യത ലഭിച്ചു. ഒ.ബി.സി 91.36 ശതമാനമാണ് വിജയം

സാധാരണ എസ്.എസ്.എല്‍.സി ഫലം മെയ് മാസത്തിലാണ് പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ ഇത്തവണ റെക്കോര്‍ഡ് വേഗതയില്‍ മൂല്യം നിര്‍ണയം പൂര്‍ത്തിയാക്കുകയും ചരിത്രത്തിലാദ്യമായി എസ്.എസ്.എല്‍.സി ഫലം ഏപ്രിലില്‍ പ്രഖ്യാപിക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്ക് www.results.itschool.gov.in എന്ന പോര്‍ട്ടലിലൂടെ ഫലമറിയാം. മാര്‍ക്ക് ലിസ്റ്റ് പ്രിന്റ് ഔട്ട് എടുക്കാനും കഴിയും. ഈ മാര്‍ക്ക് ലിസ്റ്റ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഉപയോഗിക്കാം.

രണ്ടു വിഷയം മാത്രം പരാജയപ്പെട്ടവര്‍ക്ക് മെയ് 16 മുതല്‍ നടക്കുന്ന സേ പരീക്ഷ എഴുതാം. ജൂണ്‍ ആദ്യവാരം ഇതിന്റെ ഫലം വരും.

മാര്‍ച്ച് 14 മുതല്‍ 26 വരെയാണ് പരീക്ഷ നടന്നത്. മെയ് ഒന്നിന് മൂല്യ നിര്‍ണയം ആരംഭിച്ചു. ഇലക്ഷന്‍ അവധിയും വിഷു അവധിയുമൊക്കെ ഒഴിവാക്കിയാല്‍ ആകെ 12 ദിവസം മാത്രമാണ് മൂല്യ നിര്‍ണയത്തിന് ലഭിച്ചത്.

ഫലമറിയാനുള്ള വെബ്‌സൈറ്റുകളുടെ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക