Categories

എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറിനു സമാനമായി ട്യൂഷന്‍ സെന്ററിലും ചോദ്യപേപ്പര്‍; ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകന്‍ ചോര്‍ത്തിയെന്ന് ആരോപണം

 

തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകന്‍ തന്നെ ചോര്‍ത്തി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also read ശാഖയിലെ പരമത വിദ്വേഷ പ്രചരണം കൊലപാതകങ്ങളിലേക്ക് നയിക്കുന്നു; ഹൈന്ദവ സഹോദരങ്ങള്‍ ആര്‍.എസ്.എസിനെ തള്ളി നിലപാടുകള്‍ ഉറക്കെ പറയണം: പി.കെ ഫിറോസ്


 

എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പറിനു സമാനമായ ചോദ്യപേപ്പര്‍ അധ്യാപകന്‍ മലപ്പുറത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററിനു തയ്യാറാക്കി നല്‍കിയെന്നാണ് തെളിഞ്ഞിരിക്കുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ ഒരധ്യാപകന് ട്യൂഷന്‍ സെന്ററുമായി ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.

കണക്ക് പരീക്ഷയിലെ ചോദ്യപേപ്പറിലുള്ള 13 ചോദ്യങ്ങള്‍ ട്യൂഷന്‍ സെന്ററിന് നല്‍കിയ ചോദ്യപേപ്പറിലും ഉണ്ട്.

കഴിഞ്ഞ വര്‍ഷം ഫലപ്രഖ്യാപനത്തിന് ശേഷം ഈ അധ്യാപകന് ട്യൂഷന്‍ സെന്റര്‍ സ്വീകരണം നല്‍കിയിരുന്നു. സെന്ററിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് കിട്ടിയതിനായിരുന്നു അധ്യാപകന് സ്വീകരണം നല്‍കിയത്.

Tagged with: