എഡിറ്റര്‍
എഡിറ്റര്‍
എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു: 96.59 ശതമാനം വിജയം
എഡിറ്റര്‍
Wednesday 27th April 2016 11:04am

sslc

 

തിരുവനന്തപുരം: 2015- 16 ലെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയം. 4,73803 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയില്‍ 4,57654 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി.

27,879 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് ഗ്രേഡ് നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയില്‍ ആണ്.  ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 1207 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.
സെ പരീക്ഷ മെയ് 23 മുതല്‍ 27 വരെയാണ്.

ചൊവ്വാഴ്ച പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലം അംഗീകരിച്ചിരുന്നു. വിദ്യഭ്യാസമന്ത്രി അബ്ദുറബ്ബിന് പകരം ഫലം പ്രഖ്യാപിച്ചത് ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവര്‍ ചേര്‍ന്നാണ്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് വിദ്യാഭ്യാസ മന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയാത്തത്.

കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണ മോഡറേഷന്‍ ഉണ്ടാകുകയില്ല. കഴിഞ്ഞ തവണ എല്ലാ വിദ്യാര്‍ഥികള്‍ക്കും അഞ്ചു മാര്‍ക്ക് വീതം സൗജന്യമായി നല്‍കിയിരുന്നു 474286 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 473753 പേര്‍ കേരളത്തിലും 533 പേര്‍ ഗള്‍ഫിലുമാണ് എഴുതിയത്.

www.result.itschool. gov.in, www.keralapareekshabhavan.in, www.results.kerala.nic.in  എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. റിസള്‍ട്ട് അനാലിസിസ് മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിന് saphalam 2016 മൊബൈല്‍ ആപ്ലിക്കേഷന്‍, രജിസ്റ്റര്‍ ചെയ്യുന്ന മൊൈബല്‍ ഫോണ്‍ നമ്പറിലേക്ക് എസ്.എം.എസ്., ഐ.വി.ആര്‍. സൊല്യൂഷന്‍ ഐ.ടി.സ്‌കൂള്‍ പ്രോജക്ടിന്റെ സംസ്ഥാന ഓഫീസില്‍ ടെലിഫോണ്‍ മുഖേന റിസള്‍ട്ട് അറിയുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തി നിമിഷങ്ങള്‍ക്കകം സംസ്ഥാനത്തെ എല്ലാ എസ്.എസ്.എല്‍.സി. പരീക്ഷാകേന്ദ്രങ്ങളിലും ഫലം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

എസ്.എം.എസ്. മുഖേന ഫലം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ ITSRegNo.9645221221 എന്ന നമ്പരിലേക്ക് എസ്.എം.എസോ അയയ്ക്കാം. ഐ.വി.ആര്‍. സൊല്യൂഷനിലൂടെ റിസള്‍ട്ട് അറിയുന്നതിന് 04846636966 എന്ന നമ്പരിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കി ഫലം അറിയാം. സഫലം 2016 ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ google playstore ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സിറ്റിസണ്‍സ് കോള്‍ സെന്റര്‍ മുഖേന ചുവടെ പറയുന്ന ഫോണ്‍നമ്പറില്‍ അറിയാം.
ബി.എസ്.എന്‍.എല്‍. (ലാന്‍ഡ് ലൈന്‍) 155 300 ബി.എസ്.എന്‍.എല്‍. (മൊബൈല്‍) 0471 155 300. മറ്റ് സേവന ദാതാക്കള്‍ 0471 2335523, 0471 2115054, 0471 2115098…….

Advertisement