മലപ്പുറം: സ്വര രാഗ മദ്ഹ് ഗീതങ്ങളുടെ പേമാരി പെയ്‌തൊഴിഞ്ഞപ്പോള്‍ കലാ കീരീടത്തില്‍ തുടര്‍ച്ചയായി പതിനൊന്നാമതും മലപ്പുറം മുത്തമിട്ടു.

എസ്.എസ്.എഫ് സാഹിത്യോത്സവിന്റെ പതിനെട്ടാം പതിപ്പ് ധര്‍മാധിഷ്ഠിത സാഹിത്യത്തിന്റെ വിളംബരം മുഴക്കിയാണ് കൊടിയിറങ്ങിയത്.

Subscribe Us:

ഗൗരവമുളള കലാസ്വാദനത്തിനപ്പുറം കേരളീയ കലകളില്‍ ഇസ്‌ലാമിക മാനം കണ്ടെത്തിയ മല്‍സരത്തില്‍ 346 പോയിന്റ് നേടിയാണ് ആഥിധേയരായ മലപ്പുറം കീരീട നേട്ടം ആവര്‍ത്തിച്ചത്. 285 പോയിന്റ് നേടിയ കോഴിക്കോടും 250 പോയിന്റ് നേടിയ കാസര്‍കോടും ജില്ലകളുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.