ബസ്തര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ സഥാപിച്ച കുഴിബോംബ് പൊട്ടി നാലു ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സശാസ്ത്ര സീമ ബല്‍ ജവാന്മാരാണ് കൊല്ലപ്പെട്ടത്.

ദന്തേവാഡ-ജഗ്ദാല്‍പൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ ദേശീയ പാത 16ല്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനം നടന്നത്. റായ്പൂരില്‍ നിന്നും തെക്ക് ഭാഗത്ത് 400 കിലോമീറ്റര്‍ അകലെയാണിത.് പെട്രോളിങ്ങിനിറങ്ങിയ ജവാന്‍മാര്‍ സഞ്ചരിച്ച ബസ് കുഴിബോംബില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.

Subscribe Us:

ജഗദാല്‍ പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.