എഡിറ്റര്‍
എഡിറ്റര്‍
മഹീന്ദ്രയുടെ റിക്‌സറ്റണ്‍ കൂടുതല്‍ നഗരങ്ങളിലേക്ക് എത്തുന്നു
എഡിറ്റര്‍
Friday 9th November 2012 3:42pm

ന്യൂദല്‍ഹി: മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ റിക്സ്റ്റണ്‍ ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കുന്നു. ദീപാവലിക്ക് ശേഷമാവും കൂടുതല്‍ നഗരങ്ങളിലേക്ക് റെക്‌സറ്റണ്‍ എത്തുക.

കൊറിയന്‍ കമ്പനിയായ സാങ് യോങ് കമ്പനിയുമായി ചേര്‍ന്നാണ് മഹീന്ദ്ര റെക്സ്റ്റണ്‍ പുറത്തിറക്കിയിരിക്കുന്നത്. മുംബൈയിലും ദല്‍ഹിയിലുമാണ് നിലവില്‍ റെക്‌സ്റ്റണ്‍ ഉള്ളത്.

Ads By Google

ദീപാവലിക്ക് ശേഷം ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, പൂനെ, ലുധിയാന, പട്യാല, ഛണ്ഡീഗഡ് എന്നിവടങ്ങളിലാവും റിക്സ്റ്റണ്‍ എത്തുക. നവംബര്‍ 20 ഓടെ എത്തുമെന്നാണ് അറിയുന്നത്.

റിക്‌സറ്റണിന്റെ പുതിയ രണ്ട് മോഡലുകളാണ് ഇപ്പോള്‍ അവതരിച്ചിരിക്കുന്നത്. ആര്‍ എക്‌സ്5 എം ടി. ആര്‍ എക്‌സ്7 എ ടി എ ഡബ്ല്യൂ ഡി.

സാങ് യോങ്ങുമായി പങ്ക് ചേര്‍ന്ന് മഹീന്ദ്ര പുറത്തിറക്കുന്ന ആദ്യ വാഹനമാണ് റിക്സ്റ്റണ്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മഹീന്ദ്രയും സാങ് യോങ്ങും പങ്കാളികളാകുന്നത്.

റെക്‌സറ്റണ്‍ മോഡലിലെ മൂന്നാമനാണ് റെക്‌സ്റ്റണ്‍ ഡബ്ല്യൂ. ആഢംബര പൂര്‍ണമായ ഇന്റീരിയര്‍, സുപ്പീരിയര്‍ ഹാന്റ്‌ലിങ്, എന്നിവയൊക്കെയാണ് റെക്സ്റ്റണിന്റെ പ്രത്യേകതകള്‍. 17,75,000 മുതല്‍ 19,67,000 വരെയാണ് ഇതിന്റെ വില.

ടൊയോട്ട ഫോര്‍ച്യൂണര്‍, പജേറോ സ്‌പോര്‍ട്, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയ്ക്കാവും റെക്‌സ്റ്റണ്‍ വെല്ലുവിളി ഉയര്‍ത്തുക.

Advertisement