എഡിറ്റര്‍
എഡിറ്റര്‍
റെക്സ്റ്റണ്‍ വരുന്നു ഇന്ത്യന്‍ റോഡുകളില്‍
എഡിറ്റര്‍
Thursday 4th October 2012 4:58pm

ന്യൂദല്‍ഹി:  മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പുതിയ മോഡല്‍ റെക്‌സറ്റണ്‍ ഒക്ടോബര്‍ 17 ന് വിപണിയിലെത്തും. കൊറിയന്‍ കമ്പനിയായ സാങ് മോട്ടോര്‍സുമായി ചേര്‍ന്നാണ് പുതിയ മോഡല്‍ മഹീന്ദ്ര പുറത്തിറക്കുന്നത്.

മുംബൈ, ന്യൂദല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാവും പുതിയ മോഡല്‍ അവതരിപ്പിക്കുക.

Ads By Google

ആഢംബര പൂര്‍ണമായ ഇന്റീരിയര്‍, സുപ്പീരിയര്‍ ഹാന്റ്‌ലിങ്, എന്നിവയൊക്കെയാണ് റെക്സ്റ്റണിന്റെ പ്രത്യേകതകളായി നിര്‍മാതാക്കള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിങ് ദിവസം മാത്രമേ കമ്പനി പുറത്തുവിടുകയുള്ളൂ.

മഹീന്ദ്രയുമായി ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനാണ് സാങ് മോട്ടോര്‍സ് റെക്‌സണിലൂടെ പദ്ധതിയിടുന്നത്.

Advertisement