തിരുവനന്തപുരം: സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതി നടപ്പാക്കിയത് സംബന്ധിച്ച അഴിമതി ആരോപണങ്ങളില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചുവര്‍ഷത്തെ ഫണ്ട് വിനിയോഗം പരിശോധിക്കാനാണ് നിര്‍ദേശം.

പകഴിഞ്ഞ അധ്യയനവര്‍ഷം ലഭിച്ച 432 കോടി രൂപ ചെലവഴിച്ചത് ഇടതുസംഘടനകളുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന് വിവിധ അധ്യാപകസംഘടനകള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉത്തരവ്.

പ്രസിദ്ധീകരണങ്ങള്‍, എന്റെ മരം, അധ്യാപക പരിശീലനം എന്നിവയുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേഷണപരിധിയില്‍ വരും.