എഡിറ്റര്‍
എഡിറ്റര്‍
തിരക്ക് പിടിച്ച ഷൂട്ടിങ് ശ്രുതി ഹാസന്റെ ആരോഗ്യത്തെ ബാധിക്കുന്നു
എഡിറ്റര്‍
Thursday 18th October 2012 10:54am

തിരക്കുപിടിച്ച ഷൂട്ടിങ് ഷെഡ്യൂളുകള്‍ ശ്രുതി ഹാസന്റെ ആരോഗ്യത്തിന്റെ താളം തെറ്റിച്ചു. ക്ഷീണവും ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടതും കാരണം ശ്രുതി ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Ads By Google

തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്റേയും സരികയുടേയും മകളാണ് ശ്രുതി ഹാസന്‍. പ്രഭു ദേവ സംവിധാനം ചെയ്യുന്ന രാമൈയ വാസ്ത വൈയ എന്ന ചിത്രത്തിന്റെ നീണ്ട ഷൂട്ടിങുമായി പൂനെയിലായിരുന്നു ശ്രുതി. നേരത്തെ കമ്മിറ്റ് ചെയ്ത ചില വര്‍ക്കുകള്‍ക്കായി അവര്‍ അവധി ദിവസം ചെന്നൈയിലെത്തി.

അവിടെ വെച്ച് ബോധക്ഷയമുണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തശേഷം ഒട്ടും വിശ്രമിക്കുക പോലും ചെയ്യാതെ ശ്രുതി പൂനെയ്ക്ക് പറന്നു. പ്രഭു ദേവ ചിത്രത്തിന്റെ പാട്ട് സീന്‍ ഷൂട്ടിങിനായി… ഒരു സോങ് ഷൂട്ടിങിന് ആവശ്യമായ എനര്‍ജി ഇല്ലാതിരുന്നിട്ട് പോലും ഷൂട്ടിങ് നിര്‍ത്തിവെയ്ക്കാതെ സോങ് പൂര്‍ത്തിയാക്കി.

ശ്രുതി കഴിവുള്ള കുട്ടിയാണെന്നും അവര്‍ക്ക് അസുഖം വന്നതില്‍ വിഷമമുണ്ടെന്നും ഷൂട്ടിങ് തുടരാന്‍ നിര്‍ബന്ധിച്ചത് അവരാണെന്നും ചിത്രത്തിന്റെ നിര്‍മാതാവ് കുമാര്‍ തൗരാനി പറഞ്ഞു. തങ്ങള്‍ അവരുടെ അര്‍പ്പണബോധത്തില്‍ വളരെയധികം അഭിമാനിക്കുന്നെന്നും നിര്‍മാതാവ് അറിയിച്ചു.

കഴിഞ്ഞ സെപ്തംബറില്‍ 7 എ എം അറിവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുന്നതിടെയാണ് ശ്രുതിക്ക് അപകടമുണ്ടായത്. തോളെല്ലിന് പരിക്കുമുണ്ടായിരുന്നു.

Advertisement