ചെന്നൈ: കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ നടന്‍ സിദ്ധാര്‍ഥും കമിതാക്കളാണെന്നതാണ് പുതിയ വാര്‍ത്ത. വാള്‍ട്ട് ഡിസ്‌നി പ്രൊഡക്ഷന്‍സിന്റെ സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുകയാണു സിദ്ധാര്‍ഥും ശ്രുതിയും. ഇതിനിടെയാണ് ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടതെന്നാണ് തെന്നിന്ത്യന്‍ സിനിമ ലോകത്തെ പരക്കെയുള്ള സംസാരം.

എന്നാല്‍ പ്രണയവാര്‍ത്തകളെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് ഒരുവര്‍ഷത്തിലേറെയായി. ഇതോടെയാണ് ഇരുവരെയും കറിച്ച് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

പുതിയ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സിദ്ധാര്‍ഥിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.’ ഞാനൊരു പ്രണയനായകനാണ്. ഗോസിപ്പുകളില്ലാതെ റൊമാന്റിക് ഹീറോ എന്നു പറയുന്നതില്‍ അര്‍ഥമില്ല: വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാഗ്രഹിക്കുന്നില്ലെന്നും നടന്‍ പറയുന്നു.