മലയാള സിനിമയില്‍ ഉടന്‍ തന്നെ അഭിനയിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കമലഹസന്‍റെ മകള്‍ ശ്രുതിഹാസന്‍. തത്സമയം ഒരു പെണ്‍കുട്ടി എന്ന ടികെ രാജീവ് ചിത്രത്തില്‍  ശ്രുതി അഭിനയിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ആ വാര്‍ത്തയോട് ശ്രുതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ” അഭിനയത്തിന് ഭാഷ ഒരു പ്രശ്നമല്ല. എല്ലാ ഭാഷകളിലും അഭിനയിക്കാന്‍​എനിക്കാഗ്രഹവുമുണ്ട്. എന്നാല്‍ മലയാളത്തില്‍  അഭിനയിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല.”

സൂര്യയുടെ നായികയായി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രുതിയുടെ പുതിയ പ്രൊജക്റ്റ്. മോഹന്‍ലാല്‍ നായകനായകനാക്കി  ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തത്സമയം ഒരു പെണ്‍കുട്ടി.

ഗ്രാമീണയായ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ടെലിവിഷന്‍ ചാനല്‍ നടത്തുന്ന ഇടപെടലുകളും അതിനെ ചെറുക്കാന്‍ അവള്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ കഥയും രാജീവ് കുമാര്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.